Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.എ.എസ്​...

െഎ.എ.എസ്​ ഒാഫിസറിൽനിന്ന്​ പണം തട്ടാൻ ശ്രമിച്ച സ്വകാര്യ ഡിറ്റക്​ടിവും ഭാര്യയും അറസ്​റ്റിൽ

text_fields
bookmark_border
Fraud
cancel

മുംബൈ: ​െഎ.എ.എസ്​ ഒാഫിസറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സ്വകാര്യ ഡിറ്റക്​ടിവും ഭാര്യയും അറസ്​റ്റിൽ. മഹാരാഷ്​ട്ര സ്​റ്റേറ്റ്​ റോഡ്​ ​െഡവലപ്​മ​െൻറ്​ കോർപറേഷൻ മുൻ എം.ഡി രാധേശ്യാം മോപൽവാർ എന്ന ​െഎ.എ.എസുകാരനിൽനിന്ന്​ 10 കോടി രൂപ തട്ടാൻ ശ്രമിച്ചതിനാണ്​ സതീഷ്​ മംഗളെ, ഭാര്യ ശാരദ എന്നിവരെ താണെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 

​വിവാഹമോചന കേസുമായി ബന്ധപ്പെട്ട്​ രാധേശ്യാം മോപൽവാറി​​െൻറ ഭാര്യയുടെ ആവശ്യപ്രകാരമാണ്​ ഡിറ്റക്​ടിവ്​ ഏജൻസി നടത്തിയിരുന്ന സതീഷ്​ മംഗളെ രാധേശ്യാമി​​െൻറ അഴിമതികളെക്കുറിച്ച്​ അന്വേഷിച്ചത്​. എന്നാൽ, അന്വേഷണത്തിനിടയിൽ ലഭിച്ച തെളിവുകൾ ചൂണ്ടിക്കാണിച്ച്​ സതീഷ്​ മംഗളെ രാധേശ്യാമിനെ ബ്ലാക്ക്​മെയിൽ ചെയ്യുകയായിരുന്നു. ​ഒൗദ്യോഗിക പദവിയിലിരുന്ന്​​ രാധേശ്യാം നടത്തിയ അഴിമതികളെക്കുറിച്ചും അനധികൃത പണമിടപാടുകളെക്കുറിച്ചുമുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോഡ്​ ചെയ്​തായിരുന്നു ഭീഷണിപ്പെടുത്തൽ. 

വിലപേശലിനൊടുവിൽ ​ ഏ​ഴു​ കോടി നൽകാമെന്ന്​ സമ്മതിച്ച രാധേശ്യാം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന്​, ദോംബിവാലിയിലെ വീട്ടിൽ​െവച്ച്​ പണം കൈപ്പറ്റുന്നതിനിടയിലായിരുന്നു അറസ്​റ്റ്​. 
അഴിമതി ആരോപണങ്ങളെത്തുടർന്ന്​ രാധേശ്യാമിനെ മഹാരാഷ്​ട്ര സർക്കാർ പദവിയിൽനിന്ന്​ മാറ്റിനിർത്തിയതിനാൽ ഇയാൾ കഴിഞ്ഞ ആഗസ്​റ്റ്​ മുതൽ അവധിയിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ias officermalayalam newscoupleextortion money
News Summary - Couple take ₹1 crore ‘extortion money’ from IAS officer, held- India news
Next Story