Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർ വാങ്ങാൻ ദമ്പതികൾ...

കാർ വാങ്ങാൻ ദമ്പതികൾ നവജാത ശിശുവിനെ വിറ്റു; ഞെട്ടിക്കുന്ന സംഭവം യു.പിയിൽ

text_fields
bookmark_border
Newborn Baby
cancel
camera_alt

Representational Image

ലഖ്​നോ: സ്വന്തം രക്​തത്തിൽ പിറന്ന പൊന്നുമോനെ ഒരു വ്യാപാരിക്ക്​ വിൽപന നടത്തി ഉത്തർ പ്രദേശിലെ ദമ്പതികൾ. കനൗജ്​ ജില്ലയിലെ ഈ ദമ്പതികൾ ഒരു സെക്കൻഡ്​ ഹാൻഡ്​ കാർ വാങ്ങുന്നതിനാണ്​ തങ്ങളുടെ നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപക്ക്​ വിറ്റത്​. കുഞ്ഞി​െൻറ മുത്തച്​ഛൻ കോട്​വാലിപൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയതോടെയാണ്​ ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്​.

മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയാണ്​ വിൽപന നടത്തിയതെന്ന്​ 'ടൈംസ്​ ഓഫ്​ ഇന്ത്യ' റി​േപ്പാർട്ടു ചെയ്​തു. ഗുർസഹായ്​ഗഞ്ചിൽനിന്നുള്ള ബിസിനസുകാരനാണ്​ കുഞ്ഞിനെ വില കൊടുത്ത്​ വാങ്ങിയത്​. കാർ വാങ്ങാനാണ്​ മകനെ വിറ്റതെന്ന്​ ചോദ്യം ചെയ്യലിനിടെ ദമ്പതികൾ പൊലീസിനോട്​ വെളിപ്പെടുത്തി.

'കുഞ്ഞ്​ ഇപ്പോഴും ബിസിനസുകാര​െൻറ കൈവശമാണുള്ളതെന്ന്​ പൊലീസ്​ ഇൻസ്​പെക്​ടർ ശൈലേ​ന്ദ്ര കുമാർ മിശ്ര പറഞ്ഞു. ദമ്പതികൾ ഈയിടെ ഒരു സെക്കൻഡ്​ ഹാൻഡ്​ കാർ വാങ്ങിയതായും ഇൻസ്​പെക്​ടർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KannaujCouple sells newbornUttar Pradesh
News Summary - Couple Sells Newborn To Buy A Car In UP
Next Story