Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Couple Firing In Air At Wedding In UP Cops Probe Viral Video
cancel
Homechevron_rightNewschevron_rightIndiachevron_rightവിവാഹ ചടങ്ങിനിടെ...

വിവാഹ ചടങ്ങിനിടെ ആകാശത്തേക്ക്​ വെടിയുതിർത്ത്​ വധൂവരൻമാർ; അന്വേഷണം -വിഡിയോ

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശ്​ ഗസിയാബാദിൽ വിവാഹ ചടങ്ങിനിടെ ആകാ​ശത്തേക്ക്​ വെടിയുതിർത്ത്​ വധൂവരൻമാർ. വിഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

വിവാഹ വസ്​ത്രത്തിൽ നിൽക്കുന്ന വരനെയും വധുവിനെയും വിഡിയോയിൽ കാണാം. വരൻ തോക്ക്​ ഉയർത്തി ആകാശത്തേക്ക്​ രണ്ടു തവണ വെടിയുതിർത്തു. പലപ്പോഴും ആളപായങ്ങളും പൊലീസ്​ നടപടികളും ഉണ്ടായിട്ടുണ്ടെങ്കിലും ആഘോഷങ്ങളിൽ​ വെടിയുതിർക്കുന്നത്​ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ സർവസാധാരണമാണെന്ന്​ പൊലീസ്​ പറയുന്നു.

ആഗസ്റ്റിൽ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി വെടിയുതിർത്തതിന്​ രണ്ടുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. ആഘോഷത്തിന്‍റെ വിഡി​േയാ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്​തതോടെയായിരുന്നു അറസ്റ്റ്​. ജൂ​ൈലയിൽ ഗാസിയാബാദിൽ ബാച്ചിലേർസ്​ പാർട്ടി ആഘോഷത്തിനിടെ വെടിയുതിർത്തതിനെ തുടർന്ന്​ 26കാരൻ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun shotViral Video
News Summary - Couple Firing In Air At Wedding In UP Cops Probe Viral Video
Next Story