Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ട് ചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍

text_fields
bookmark_border
vote chori
cancel
Listen to this Article

ബംഗളൂരു: വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബാപി ആദ്യയാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ അറ്റകുറ്റപണി നടത്തുന്ന കടയുടെ ഉടമയാണ് ബാപി ആദ്യ.

കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചെന്നാണ് പ്രതിക്കെതിരായ കേസ്. ഒ.ടി.പികൾ കൂട്ടത്തോടെ ബി.ജെ.പി നേതാവിന്‍റെ ഡേറ്റാ സെന്‍ററിലേക്ക് കൈമാറി നൽകിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തൽ.

കൽബുർഗിയിലെ ഒരു ഡേറ്റാ സെന്‍റർ വഴി വോട്ട് നീക്കം ചെയ്യുന്ന പരിപാടി നടന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ അലന്ദിലെ എം.എൽ.എയായിരുന്ന ബി.ജെ.പി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേർന്ന് ഡേറ്റാ സെന്‍ററിന് കരാർ നൽകിയത്.

ഒരു വോട്ടിന് 80 രൂപ നിരക്കിൽ ആറായിരത്തിലധികം വോട്ടുകൾ നീക്കം ചെയ്തെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ കർണാടക സർക്കാർ നിയോഗിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Country's first arrest in vote chori case in Karnataka
Next Story