Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യം...

രാജ്യം കേരളത്തോടൊപ്പമുണ്ട്, രക്ഷാപ്രവർത്തകർ യഥാർഥ നായകർ -പ്രധാനമന്ത്രി 

text_fields
bookmark_border
രാജ്യം കേരളത്തോടൊപ്പമുണ്ട്, രക്ഷാപ്രവർത്തകർ യഥാർഥ നായകർ -പ്രധാനമന്ത്രി 
cancel

ന്യൂഡൽഹി: പ്രളയദുരിതം നേരിടുന്ന കേരളത്തോടൊപ്പം രാജ്യം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തനിവാരണ സേനയും സൈന്യവും സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയതെന്നും മോദി മന്‍കി ബാത്ത് റേഡിയോ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

വിവിധ മേഖലകളില്‍  നിന്നുള്ള നിരവധി പേര്‍ കേരളത്തിന് സഹായവുമായെത്തി. സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രക്ഷാസേനകള്‍, എൻ.ഡി.ആർ.എഫ്, സൈന്യം എന്നിവ നടത്തിയ ദൗത്യം വിലമതിക്കാനാവാത്തതാണ്. അതിജീവനത്തിനുള്ള ശ്രമങ്ങളില്‍ രാജ്യം കേരളത്തോട് ഒപ്പമുണ്ട്. ഓണവേളയില്‍ കേരളത്തിന് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെവരാനും പുരോഗതിയുടെ പാതയിലേക്ക് പുതിയ തുടക്കം കുറിക്കാനും കഴിയട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikerala newskerala floodman ki baatmalayalam news
News Summary - Country With Kerala-PM on Man Ki Bath-India news
Next Story