Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right75ാം സ്വാതന്ത്ര്യ...

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം

text_fields
bookmark_border
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം
cancel

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളിൽ രാജ്യം. തിങ്കളാഴ്ച വരെ മൂന്നു ദിവസത്തെ ആഘോഷങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. അതേസമയം, ചരിത്രവേളയിൽ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കാത്തത് വിമർശനം ഉയർത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്താൻ 'ഹർ ഘർ തിരംഗ' മുദ്രാവാക്യം സർക്കാർ മുന്നോട്ടു വെച്ചിട്ടുണ്ട്. വീടുകളിൽ രാത്രി പതാക അഴിക്കേണ്ടതില്ല. സമൂഹമാധ്യമങ്ങളിൽ ഡിസ്പ്ലേ ചിത്രം (ഡി.പി) ദേശീയ പതാകയുടേതാക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തെങ്കിലും പ്രതിപക്ഷം അതേപടി ഏറ്റെടുത്തില്ല. തിങ്കളാഴ്ച ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന പതിവു ചടങ്ങ് പ്രാധാന്യപൂർവം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence day
News Summary - country celebrates its 75th Independence Day
Next Story