Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; തെലങ്കാന,ഹരിയാന,യു.പി ബി.ജെ.പി മുന്നിൽ

text_fields
bookmark_border
ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; തെലങ്കാന,ഹരിയാന,യു.പി ബി.ജെ.പി മുന്നിൽ
cancel

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പ് ഫലം ഉടൻ അറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യ ഫലസൂചനകള്‍ അനുസരിച്ച് ബിഹാറിലെ മൊകാമയിലും ഗോപാല്‍ഗഞ്ചിലും ആർ.ജെ.ഡി സ്ഥാനാര്‍ഥികളാണ് മുന്നില്‍. ഉപതെരഞ്ഞെടുപ്പ് നടന്ന മകാമ സീറ്റ് ആർ.ജെ.ഡിയുടേയും ഗോപാല്‍ ഗഞ്ച് ബി.ജെ.പിയുടേയും സിറ്റിങ് സീറ്റാണ്. ഹരിയാന, തെലങ്കാന, യു.പി, ഒഡീഷ എന്നിവിടങ്ങളിൽ ബി.ജെ.പിയാണ് മുന്നിൽ.

മഹാരാഷ്ട്ര അന്ധേരി ഈസ്റ്റില്‍ ശിവസേനാ നേതാവ് രമേഷ് ലട്‌കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്കെയാണ് മുന്നിലുള്ളത്. ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാര്‍ഥിയായിട്ടാണ് അവര്‍ മത്സരിച്ചത്. മരിച്ച എം.എല്‍.എയുടെ ഭാര്യ മത്സരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയടക്കം പ്രധാന പാര്‍ട്ടികളൊന്നും മത്സരിക്കുന്നില്ല. നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് റുതുജക്ക് എതിരാളികളായുള്ളത്.

ഉപതെരഞ്ഞെടുപ്പ് നടന്ന ഗൊല ഗൊരഖ്നാഥ് നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി 1500 വോട്ടിന്റെ ലീഡിൽ. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബി.ജെ.പിയുടെ അമൻ ഗിരി തന്റെ എതിരാളിയായ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയെക്കാൾ ലീഡ് നേടി. മുൻ എം.എൽ.എ വിനയ് തിവാരിയാണ് എസ്.പി സ്ഥാനാർഥി. സെപ്തംബറിൽ ബി.ജെ.പി എം.എൽ.എ അരവിന്ദ് ഗിരി അന്തരിച്ചതിനെ തുടർന്ന് നവംബർ മൂന്നിനാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Counting of votes for 7 Assembly seats in 6 states
Next Story