മമത സർക്കാറിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു -മോദി
text_fieldsന്യൂഡൽഹി: നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ് തൃണമൂൽ കോൺഗ്രസ് എസ്.ഐ.ആറിനെ എതിർക്കുന്നതെന്നും മമത സർക്കാറിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മമതയുടെ ഭരണത്തിൻ കീഴിലെ അനിയന്ത്രിത കുടിയേറ്റം പശ്ചിമ ബംഗാളിലെ പല ഭാഗങ്ങളിലും ജനസംഖ്യാ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചു. അനധികൃത കുടിയേറ്റം ഗുരുതരമായ സുരക്ഷാ പ്രശ്നം ഉയർത്തുന്നു. ഇത് നിരവധി പ്രദേശങ്ങളുടെ ജനസംഖ്യാ ശാസ്ത്രം മാറ്റി. ബംഗാളി ഹിന്ദുക്കളെ ന്യൂനപക്ഷമെന്ന നിലയിലേക്ക് തള്ളിവിടുകയാണെന്നും മോദി ആരോപിച്ചു. ഏപ്രിലിൽ നടക്കാനിടയുള്ള തെരഞ്ഞെടുപ്പിലൂടെ ‘ക്രൂര’യായ മമത ബാനർജിയുടെ സർക്കാറിനെ പുറത്താക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നും ബംഗാളിന്റെ ആത്മാവിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണതെന്നും മോദി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

