Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭീകരരുടെ വെടിവെപ്പിൽ കൗൺസിലറും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
text_fieldsbookmark_border
ബരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ടു മരണം. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദും പൊലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു.
മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ പീറിന് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റു. സോപോറിലെ മുനിസിപ്പൽ ഒാഫിസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു.
Next Story

