Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതയുടെ മുടിക്ക്​...

മമതയുടെ മുടിക്ക്​ പിടിച്ച്​ പുറത്തിടണം– ബി.ജെ.പി നേതാവ്​

text_fields
bookmark_border
മമതയുടെ മുടിക്ക്​ പിടിച്ച്​ പുറത്തിടണം– ബി.ജെ.പി നേതാവ്​
cancel

കൊൽകത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ മോശം പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ ദിലീപ്​ ഘോഷിനെതിരെ തൃണമുൽ കോൺഗ്രസ്​. ‘‘ ഞങ്ങളുടെ മുഖ്യമന്ത്രി ഡൽഹിയിലേക്ക്​ പോയിരിക്കുന്നു. അവിടെ അവർ ആടുകയും പാടുകയും ചെയ്യുന്നു. നമ്മുക്ക്​ ഇവിടെയൊരു സർക്കാർ വേണമെങ്കിൽ മമതയുടെ മുടിക്ക്​ പിടിച്ച്​ പുറത്തിടേണ്ടി വരും’’– എന്നായിരുന്നു ദിലീപ്​ ഘോഷി​െൻറ പരാമർശം. ഡിസംബർ രണ്ടിന്​ ഹൗറയിലെ റാലിയിൽ സംസാരിക്കുന്നതിനിടെയാണ്​ ദിലീപ്​ മമതക്കെതിരെ മോശം പരാമർശം നടത്തിയത്​.  

നോട്ട്​ അസാധുവാക്കൽ തീരുമാനത്തിനു ശേഷം മമതയുടെ മനസി​െൻറ സ്ഥിരത നഷ്​ടപ്പെട്ടു.   അതുകൊണ്ടാണ്​ അവർ ഡൽഹിയിലും പാട്​നയിലുമായി നടക്കുന്നത്​. ഒന്നും നേടാൻ കഴിയാത്തതിനാൽ സെ​ക്രട്ടറിയേറ്റിനു മുന്നിലും കുത്തിയിരിപ്പ്​ നടത്തി. മനോനില തെറ്റിയ മമത ഗംഗയിൽ ചാടാനും സാധ്യതയുണ്ട്​. പശ്ചിമ ബംഗാളിലെ ജനങ്ങൾ അവരുടെ തെറ്റുകൾ മനസിലാക്കുന്നതോടൊപ്പം രാഷ്​ട്രീയമാറ്റവും ആഗ്രഹിക്കുന്നുണ്ട്​’’– ദിലീപ്​ ഘോഷ്​ കഴിഞ്ഞ ദിവസം മിഡ്​നാപുരിൽ നടന്ന പാർട്ടി യുവജന യോഗത്തിൽ പറഞ്ഞു.

മുഖ്യമ​​ന്ത്രിയെ അധിക്ഷേപിച്ചുള്ള ബി.​ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകൾ അപലപനീയമാണെന്ന്​ തൃണമുൽ കോൺഗ്രസ്​ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പ്രതികരിച്ചു. പാർട്ടി അധ്യക്ഷനെ കുറിച്ച്​ അപകീർത്തികരവും ഗുണ്ടായിസവും കലർന്ന ​പരാമർശങ്ങളാണ്​ ദിലീപ്​ സ്ഥിരം നടത്തുന്നത്​. അദ്ദേഹത്തി​െൻറ മോശം വാക്കുകൾ അപലപനീയമാണ്​. കേന്ദ്രസർക്കാറി​െൻറ നോട്ട്​ അസാധുവാക്കൽ നടപടിക്കെതിരെ മൂന്നു ദിവസത്തെ പ്രക്ഷോഭ പരിപാടിയാണ്​ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്​. കേന്ദ്രസർക്കാർ ജനദ്രോഹപരമായ ഇൗ തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeewest bengal
News Summary - Could Have Dragged Mamata Banerjee By Hair: BJP Leader
Next Story