Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്ധവിനെതിരായ ഗവർണറുടെ...

ഉദ്ധവിനെതിരായ ഗവർണറുടെ കത്ത്​; പരാമർശം തെറ്റെന്ന്​ അമിത്​ ഷാ

text_fields
bookmark_border
ഉദ്ധവിനെതിരായ ഗവർണറുടെ കത്ത്​; പരാമർശം തെറ്റെന്ന്​ അമിത്​ ഷാ
cancel

ഡൽഹി: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കെതിരായ ഗവർണർ ഭഗത്​ സിങ്​ കോശ്യാരിയുടെ പരാമർശങ്ങൾ അനുചിതവും ഒഴിവാക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി അമിത്​ ഷാ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ സ്​ഥാപനത്തോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ്​ ക്ഷേത്രങ്ങൾ തുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ മഹാരാഷ്​ട്ര ഗവർണർ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്ക്​ കത്തയച്ചത്​.

പരിഹാസരൂപേണയുള്ള കത്തിൽ ഉദ്ധവ്​ ഇത്ര പെ​ട്ടെന്ന്​ മതേതരവാദിയായോയെന്നും ചോദിച്ചിരുന്നു. ഉദ്ധവി​െൻറ അയോധ്യ സന്ദർശനമുൾപ്പടെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ധവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഉന്നയിച്ചത്.'ഒരു ഒഴുക്കന്‍ പ്രസ്താവനയാണ്​ അദ്ദേഹം നടത്തിയത്​. അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ഒഴിവാക്കാമായിരുന്നു'-കത്ത്​ സംബന്ധിച്ച്​ ഷാ പറഞ്ഞു.

നേരത്തെ കത്തിനെതിരെ നിരവധിപേർ രംഗത്ത്​വന്നിരുന്നു. ഗവർണറുടെ പരാമർശങ്ങൾക്കെതിരെ എൻ.സി.പി നേതാവ്​ ശരദ്​ പവാർ പ്രധാനമന്ത്രിക്ക്​ കത്തയച്ചിരുന്നു. ഗവർണർ ഉപയോഗിച്ച ഭാഷ ഞെട്ടലുണ്ടാക്കുന്നതാണ്​ പവാർ കത്തിൽ ചൂണ്ടിക്കാട്ടി. ഗവർണറുടെ സ്വതന്ത്രമായ നിരീക്ഷണങ്ങളേയും അഭിപ്രായങ്ങളേയും മാനിക്കുന്നു. മുഖ്യമന്ത്രിയുമായി ത​െൻറ ആശയങ്ങൾ പങ്കുവെച്ചതിനേയും അഭിനന്ദിക്കുന്നു. പക്ഷേ അദ്ദേഹം ഉപയോഗിച്ച ഭാഷ ഞെട്ടലുണ്ടാക്കുന്നതാണെന്ന്​​ പവാർ കത്തിൽ ചൂണ്ടിക്കാട്ടി.

ഗവർണറെ മാറ്റാൻ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിനോട്​ ആവശ്യപ്പെടുമെന്ന്​ ശിവസേനയും പറഞ്ഞിരുന്നു. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ ശിവസേനയും ഗവർണറും ​തമ്മിൽ തർക്കമുണ്ടായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട്​ ഗവർണർ അയച്ച കത്തിലും പാർട്ടിക്ക്​ അമർഷമുണ്ട്​. ഘടകകക്ഷികളുമായുള്ള ചർച്ചക്ക്​ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahUddhav ThackerayMaharashtra governorBJP
Next Story