ജാലിയൻവാലാ ബാഗ്: സ്വാതന്ത്ര്യത്തിൻെറ വില മറക്കരുത് -രാഹുൽ ഗാന്ധി
text_fieldsഅമൃത്സർ: ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷിക ദിനത്തിൽ ജാലിയൻവാലാ ബാഗ് സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും മന്ത്രി നവ്ജോത് സിങ് സിദ്ദുവിനുമൊപ്പമാണ് രാഹുൽ എത്തിയത്. സ്വാതന്ത്ര്യത്തിെൻറ വില ഒരിക്കലും മറക്കരുതെന്ന് സന്ദർശക പുസ്തകത്തിൽ രാഹുൽ കുറിച്ചു.
‘സ്വാതന്ത്ര്യത്തിൻെറ വില ഒരിക്കലും മറക്കരുത്. സ്വാതന്ത്ര്യത്തിനു വേണ്ടി തങ്ങൾക്കുള്ളതെല്ലാം നൽകിയ ഇന്ത്യയിെല ജനങ്ങളെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു. ജയ് ഹിന്ദ്’ - എന്നായിരുന്നു പുസ്തകത്തിൽ കുറിച്ചത്.
ഇന്ന് രാവിലെ രാഷ്ട്രപതി രാംനഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ജാലിയൻവാലാ ബാഗ് വാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ട്വീറ്റ് ചെയ്തു.
1919 ഏപ്രില 13നാണ് ജാലിയൻവാലാ ബഗിൽ കൂട്ടക്കൊല നടക്കുന്നത്. ജാലിയൻ വാലാബാഗിെല മൈതാനിയിൽ പൊതു യോഗം നടക്കുന്നതിനിടെ ജനറൽ റെജിനാൾഡ് ഡയർ വെടിവെക്കാൻ ഉത്തരവിടുകയായിരുന്നു.
സത്യപാൽ് സെയ്ഫുദ്ദീൻ കിച്ലോ എന്നീ രണ്ട് നേശീയ നേതാക്കളെ അറസ്റ്റ് ചെയ്യതിനെ തുടർന്നാണ് പ്രതിഷേധയോഗം ചേർന്നിരുന്നത്. സമാധാനപരമായി യോഗം ചേർന്നവർക്കെതിരെയായിരുന്നു ജനറൽ ഡയറും സൈന്യവും വെടിയുതിർത്തത്. ഒരു വഴി മാത്രമുണ്ടായിരുന്ന മൈതാനത്തിൽ നിന്ന് പുറത്തു കടക്കാനാകാതെ 379 ഓളം പേർ വെടിയേറ്റ് മരിച്ചു വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
