വാജ്പേയി: അനുശോചനപ്രമേയം തടഞ്ഞ മജ്ലിസ് കോർപറേറ്ററെ ജയിലിലടച്ചു
text_fieldsമുംബൈ: ഒൗറംഗാബാദ് നഗരസഭയിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബി.ജെ.പി അംഗങ്ങൾ സമർപ്പിച്ച പ്രമേയത്തെ എതിർത്ത മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ്) കോർപറേറ്ററെ ജയിലിലടച്ചു. സയ്യിദ് മതീൻ റാഷിദിനെയാണ് ഒരുവർഷത്തേക്ക് ജയിലിലടച്ചത്.
ഒരാഴ്ചമുമ്പാണ് റാഷിദ് പ്രമേയത്തെ എതിർത്ത്. അന്ന് സഭയിൽ ബി.ജെ.പി കോർപേററ്റർമാർ റാഷിദിനെ മർദിക്കുകയും സാമുദായിക െഎക്യം തകർക്കുന്നുവെന്ന് ആരോപിച്ച് പരാതി നൽകുകയും ചെയ്തു. പരാതിയിൽ അറസ്റ്റിലായ റാഷിദിന് കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചെങ്കിലും കലാപം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അദ്ദേഹത്തിനെതിരെ വീണ്ടും കേസെടുത്തു.
മാഫിയ തലവന്മാർ, കള്ളക്കടത്തുകാർ, മയക്കുമരുന്ന് വിൽപനക്കാർ, മറ്റ് അപകടകാരികൾ എന്നിവരെ മുൻകൂറായി അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന മഹാരാഷ്ട്ര പ്രിവൻഷ്യൻ ഒാഫ് ഡെയിഞ്ചറസ് ആക്റ്റിവിറ്റീസ് നിയമപ്രകാരമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
