Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BJP Leaders
cancel
Homechevron_rightNewschevron_rightIndiachevron_right2019-20ൽ ബി.ജെ.പിക്ക്​...

2019-20ൽ ബി.ജെ.പിക്ക്​ കോർപറേറ്റ്​ -വ്യക്തിഗത സഹായമായി ലഭിച്ചത്​ 750 കോടി രൂപ

text_fields
bookmark_border

ന്യൂഡൽഹി: 2019-20ൽ ബി​.ജെ.പിക്ക്​ വ്യക്തിഗത -കോർപറേറ്റ്​ ധനസഹായമായി ലഭിച്ചത്​ 750കോടി രൂപ. ഏഴുവർഷത്തെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വ്യക്തിഗത, കോർപറേറ്റ്​ ആനുകൂല്യം കൈപ്പറ്റിയ പാർട്ടിയായി ഇതോടെ ബി.ജെ.പി മാറി.

തെരഞ്ഞെടുപ്പ്​ കമീഷനിൽ സമർപ്പിച്ച സംഭാവന റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. ഇക്കാലയളവിൽ കോൺഗ്രസിന്​ ലഭിച്ചത്​ 139 കോടി രൂപയാണ്​. എൻ.സി.പി -59 കോടി, തൃണമൂൽ കോൺഗ്രസ്​ എട്ടുകോടി, സി.പി.എം -19.6 കോടി, സി.പി.ഐ 1.9 കോടി എന്നിങ്ങനെയാണ്​ സംഭാവന സ്വീകരിച്ച കണക്കുകൾ.

ബി.ജെ.പി എം.പി രാജീവ്​ ചന്ദ്രശേഖറിന്‍റെ ജുപ്പീറ്റർ കാപ്പിറ്റൽ, ഐ.ടി.സി ഗ്രൂപ്പ്​, റിയൽ എസ്​റ്റേറ്റ്​ കമ്പനീസ്​ മാക്രോടെക്​ ഡെവലപ്പേർസ്​, ബി.ജി ഷിർക്കെ കൺസ്​ട്രക്ഷൻ ടെക്​നോളജി, പ്രുഡന്‍റ്​ ഇലക്​ടറൽ ട്രസ്റ്റ്, ജൻകല്യാൺ ഇലക്​ടറൽ ട്രസ്റ്റ്​ തുടങ്ങിയവയാണ്​ ബി.ജെ.പിക്ക്​ ഭീമൻ തുക സംഭാവനയായി നൽകിയവർ.

2019 ഓക്​ടോബറിൽ ഗുൽമാർഗ്​ റിയൽ എസ്​റ്റേറ്റ്​ കമ്പനിയിൽനിന്ന്​ 20 കോടി രൂപ ബി.ജെ.പിക്ക്​ ലഭിച്ചിരുന്നു. ബിൽഡർ സുധാകർ ഷെട്ടിയുടെ ഉടമസ്​ഥതയിലുള്ളതാണ്​ കമ്പനി. 2020 ജനുവരിയിൽ സുധാകറിന്‍റെ വസതിയിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ പരിശോധന നടത്തിയിരുന്നു.

14 വിദ്യാഭ്യാസ ​സ്​ഥാപനങ്ങളും ബി.ജെ.പിക്ക്​ പണം നൽകിയവരിൽ ഉൾപ്പെടും. മേവർ യൂനിവേഴ്​സിറ്റി, ഡൽഹി -രണ്ടുകോടി, കൃഷ്​ണ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ എൻജിനീയറിങ്​ -10 ലക്ഷം, ജി.ഡി​ ഗോയങ്ക ഇന്‍റർനാഷനൽ സ്​കൂൾ, സൂരത്ത്​ -2.5 ലക്ഷം തുടങ്ങിയവയാണ്​ അവ.

നിരവധി എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെ പാർട്ടി അംഗങ്ങളും ബി.ജെ.പിക്ക്​ സംഭാവന നൽകിയിട്ടുണ്ട്​. രാജ്യസഭ എം.പി രാജീവ്​ ചന്ദ്രശേഖർ രണ്ടുകോടി, ഹരിയാന മു​ഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ -അഞ്ചുലക്ഷം, അരുണാചൽ പ്ര​േദശ്​ മുഖ്യമന്ത്രി പേമ ഖണ്ഡു -1.1കോടി, കിരൺ ഖേർ -6.8 ലക്ഷം എന്നിങ്ങനെയാണ്​ കണക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscorporate Donationindividual donationBJP
News Summary - corporate and individual donations BJP got Rs 750 crore in 2019-20
Next Story