Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈസ്​ പ്രിൻസിപ്പലി​െൻറ...

വൈസ്​ പ്രിൻസിപ്പലി​െൻറ മർദ്ദനം; വിദ്യാർഥിക്ക്​ കാഴ്​ച നഷ്​ടമായി

text_fields
bookmark_border
വൈസ്​ പ്രിൻസിപ്പലി​െൻറ മർദ്ദനം; വിദ്യാർഥിക്ക്​ കാഴ്​ച നഷ്​ടമായി
cancel

ലക്​നോ: സ്​കൂൾ അസംബ്​ളിയിൽ ബാഗ്​ തൂക്കി നിന്നു എന്ന കാരണത്തിന്​ വിദ്യാർഥിക്ക്​ വൈസ്​ പ്രിൻസിപ്പലി​​​​െൻറ ക്രൂര മർദനം. മർദനത്തെ തുടർന്ന്​ വിദ്യാർഥിയുടെ വലത്​ കണ്ണി​​​​െൻറ കാഴ്​ച നഷ്​ടമായി. അലഹബാദ് സെന്‍റ്​ ജോസഫ്​ സ്​കൂളിലെ വിദ്യാർഥി സെർവൻ ടെറൻസിനാണ്​​ ക്രൂര മർദനം ഏൽക്കേണ്ടി വന്നത്​. ടെറൻസ്​​ ഇപ്പോൾ ലക്​നോയിലെ ആശുപത്രിയിൽ ചികിൽസയിലാണ്​. 

മെയ്​ ഒമ്പതിനാണ്​ സെന്‍റ് ജോസഫ്​ സ്​കൂളിലെ വിദ്യാർഥിയായ സെർവൻ ടെറൻസ്​​ സ്​കൂൾ ബാഗ്​ തൂക്കി രാവിലത്തെ അസംബ്​ളിയിൽ പ​​​െങ്കടുത്തത്​. ഇതു കണ്ട്​ ടെറൻസിനടുത്തെത്തിയ വൈസ്​ പ്രിൻസിപ്പൽ ലെസ്​ലി കോട്ടിനോ കൈയിലുണ്ടായിരുന്ന ബാറ്റൺ ഉപയോഗിച്ച്​ മർദിക്കുകയായിരുന്നു എന്നാണ്​ പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്​നോ പൊലീസ്​ കേസ്​ രജിസ്​ട്രാർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eyesightCorporal horro
News Summary - Corporal horror: Student loses eyesight after getting canned by vice-principal
Next Story