Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസവത്തിന്​...

പ്രസവത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ കോവിഡ്​ പരിശോധന കിറ്റ്​ വികസിപ്പിച്ചെടുത്ത്​ വൈറോളജിസ്​റ്റ്​

text_fields
bookmark_border
പ്രസവത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ കോവിഡ്​ പരിശോധന കിറ്റ്​ വികസിപ്പിച്ചെടുത്ത്​ വൈറോളജിസ്​റ്റ്​
cancel

പൂനെ: ​ സ്വന്തം കുഞ്ഞിന്​ ജന്മം നൽകുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​​ ഇന്ത്യയുടെ ആദ്യ കോവിഡ് 19 പരിശോധാനാകിറ്റ്​ വികസിപ്പിച്ചെടുത്ത്​ വൈറോളജിസ്​റ്റ്​. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈലാബിലെ വൈറോളജിസ്​റ്റ്​ മിനാൽ ധഖാവ്​ ഭോസ്​ലെയാണ്​ മകളെ പ്രസവിക്കുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​​ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ്​ പരിശോധനാ കിറ്റിനായി പ്രവർത്തിച്ചത്​. ​

മൈലാബിലെ ഗവേഷക വിഭാഗം മേധാവിയായ മിനാലി​​െൻറ നേതൃത്വത്തിലുള്ള സംഘം ആറാഴ്​ചക്കുള്ളിലാണ്​ പാത്തോ ഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പി.സി.ആർ. കിറ്റ് എന്ന പരിശോധനാ കിറ്റ്​ വികസിപ്പിച്ചെടുത്തത്​.

പ്രസവത്തിനായി ഫെബ്രുവരിയിൽ ലീവിൽ പ്രവേശിച്ചെങ്കിലും കോവിഡ്​ പരിശോധനാ കിറ്റി​നായുള്ള ഗവേഷണം ആരംഭിച്ചതോടെ മിനാൽ ജോലിയിലേക്ക്​ തിരിച്ചുവരികയായിരുന്നു. ഗർഭകാല ബുദ്ധിമുട്ടുകളെ തുടർന്ന്​ ആശുപത്രിയിലായിരുന്ന മിനാൽ ഡിസ്​ചാർജ്​ ആയതിന്​ തൊട്ടടുത്ത ദിവസം തന്നെ ലാബിലെത്തി.

അടിയന്തര ഘട്ടത്തിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു. രാജ്യത്തിന്​ വേണ്ടിയുള്ള സേവനമെന്ന നിലക്കാണ്​​ താൻ ഉൾപ്പെടെയുള്ള 10 അംഗം സംഘം ഇൗ ഉദ്യമം ചെയ്​തതെന്നും മിനാൽ പ്രതികരിച്ചു. മാർച്ച്​ 18 നാണ്​ വൈകിട്ടാണ്​ കിറ്റ്​ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്​ സമർപ്പിച്ചത്​. പിറ്റേദിവസം മകളെ പ്രസവിക്കുകയും ചെയ്​തു. ചരിത്രപരമായ നേട്ടത്തിൽ പങ്കാളിയായതിൽ സന്തോഷമുണ്ടെന്നും മിനാൽ കൂട്ടിച്ചേർത്തു. മിനാലി​​െൻറ ദൃഢനിശ്ചയം അന്താരാഷ്​ട്ര മാധ്യമങ്ങളിലും വാർത്തയായി.

നിലവിലെ ലാബ് പരിശോധനക്ക്​ നാലുമണിക്കൂർ എടുക്കുമ്പോൾ മൈലാബിൻെറ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ രണ്ടര മണിക്കൂറിനകം ഫലം ലഭിക്കും. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്​ വിലയിരുത്തിയ പാത്തോ ഡിറ്റക്ട് വാണിജ്യോത്പാദനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്​. ഒരാഴ്​ചക്കുള്ളിൽ ഒരു ലക്ഷത്തോളം കിറ്റുകൾ നിർമിക്കാനാണ്​ മൈലാബ്​ ശ്രമിക്കുന്നത്​.

റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമെറേസ് ചെയിൻ റിയാക്‌ഷൻ(ആർ.ടി.-പി.സി.ആർ.) ടെസ്റ്റ് വഴിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ കോവിഡ്​ പരിശോധനക്ക്​ ഇറക്കുമതി ചെയ്​ത സംവിധാനം ഉപയോഗിക്കുന്നതിന്​ 4500 രൂപ വരെ ചിലവ്​ വരു​േമ്പാൾ പാത്തോ ഡിറ്റക്ട് വഴിയുള്ള പരിശോധനക്ക്​ 1200 രൂപയാണ്​ ചിലവ്​. ഒരേ കിറ്റിൽ 100 സാമ്പിളുകൾ പരിശോധിക്കാമെന്നതും ഇതി​​െൻറ മേന്മയാണ്​.

ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കിറ്റുകൾ തയ്യാറാക്കി വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. നിലവിൽ രാജ്യത്ത് കോവിഡ്​ പരിശോധന കിറ്റുകളുടെ കുറവുണ്ട്. പൂനെ, മുംബൈ, ഗോവ, ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പാത്തോ ഡിറ്റക്​റ്റ്​ വിതരണം ചെയ്യാനാണ്​ കമ്പനിയുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCoronavirusPatho Detect
News Summary - Coronavirus: The woman behind India's first testing kit - India news
Next Story