മുംബൈ: മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് വെൻഡിങ് മെഷീനുമായി ഇന്ത്യൻ റെയിൽവേ. മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനിലാണ് ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. മറ്റ് ഏത് വെൻഡിങ് മെഷീനുകൾക്കും സമാനമാണ് ഇതിേൻറയും പ്രവർത്തനം. പണമിട്ട് ആവശ്യമുള്ള സാധനം തെരഞ്ഞെടുക്കാം.
സാധാരണ മാസ്കുകളിൽ തുടങ്ങി എൻ 95 വരെ ലഭിക്കും. 50 രൂപ മുതൽ 100 രൂപ വരെയാണ് സാനിറ്റൈസറുകളുടെ വില. എല്ലാവർക്കും ഉപയോഗിക്കാവുന്ന ഗ്ലൗസും ലഭ്യമാണ്.
നേരത്തെ, കുറഞ്ഞ ചെലവിൽ ആരോഗ്യപരിശോധന നടത്താവുന്ന ഹെൽത്ത് എ.ടി.എമ്മുകൾ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനവും എത്തുന്നത്. വൈകാതെ മറ്റ് റെയിൽവേ സ്റ്റേഷനുകളിലേക്കും വെൻഡിങ് മെഷീനുകൾ റെയിൽവേ അറിയിച്ചു.