Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ വാക്സിൻ പുതുവർഷത്തിൽ​?; സൂചന നൽകി ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ വാക്സിൻ പുതുവർഷത്തിൽ​?; സൂചന നൽകി ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ
cancel

ഇന്ത്യയിൽ കോവിഡ് വാക്സിൻ പുതുവർഷത്തിൽ എത്തുമെന്ന സൂചന നൽകി ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ. മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുന്നതിന്​ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ എക്​സ്​പർട്ട്​ കമ്മിറ്റി വെള്ളിയാഴ്ച യോഗംചേരും. 'ഒരുപക്ഷേ ഇത്തവണ പുതുവത്സരാശംസകൾ നേരുന്ന സമയത്ത്​ ഞങ്ങളുടെ കയ്യിൽ മൂല്യമായതെ​െന്തങ്കിലും ഉണ്ടാകും'. വാക്‌സിനിനെക്കുറിച്ചുള്ള വെബിനാറിൽ സംസാരിക്കവെ ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ ഡോ.വി.ജി സോമാനി പറഞ്ഞു.


സമ്പൂർണ്ണ ഡാറ്റയ്ക്കായി കാത്തിരിക്കാതെ അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുകയും പരീക്ഷണ ഘട്ടങ്ങളിൽ ഒന്നും രണ്ടും ഒരേസമയം അനുവദിക്കുകയും ചെയ്തുകൊണ്ട് വാക്സിനുകൾക്കുള്ള അംഗീകാര പ്രക്രിയ ത്വരിതപ്പെടുത്തിയെന്നും സോമാനി പറഞ്ഞു. 'വാക്​സിന്‍റെ ഫലപ്രാപ്തിയിലും ഡാറ്റയുടെ കാര്യത്തിലും സുരക്ഷയിലും ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. നിലവിൽ സംഭവിച്ച ഒരേയൊരു കാര്യം ഭാഗിക ഡാറ്റ സ്വീകരിച്ചു എന്നതാണ്'- അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ നിർമ്മിക്കുന്ന ഫൈസർ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ എന്നിവരുടെ വാക്​സിൻ ഉപയോഗത്തിനുള്ള അനുമതിയും വെള്ളിയാഴ്ച​ ചേരുന്ന എക്​സ്​പർട്ട്​ കമ്മിറ്റി പരിശോധിക്കും.

കൊറോണ വൈറസ് വാക്‌സിനുള്ള തയ്യാറെടുപ്പ് അവസാന ഘട്ടത്തിലാണെന്നും ജനങ്ങൾക്ക് ഉടൻ തന്നെ ഇന്ത്യയിൽ വാക്‌സിനുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വാക്സിൻ പ്രോഗ്രാമിനെക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ഈ മാസം ആദ്യം പറഞ്ഞത് ജനുവരിയിലെ 'ഏത് ആഴ്ചയും' വാക്​സിൻ ഉപയോഗം ആരംഭിക്കുമെന്നാണ്.

ആരോഗ്യസംരക്ഷണ പ്രവർത്തകരും വയോധികരും ഉൾപ്പെടെ 30 കോടി പേരെ സർക്കാർ ഇതിനകം വാക്​സിൻ ഉപയോഗിക്കുന്നതിനായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബർ 28, 29 തീയതികളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവ് ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്​ഥാനങ്ങളിലെ രണ്ട് ജില്ലകളിൽ വീതം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronaviruscovid vaccine​Covid 19
Next Story