Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്‌പൈസ്‌ജെറ്റ്...

സ്‌പൈസ്‌ജെറ്റ് ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചു

text_fields
bookmark_border
സ്‌പൈസ്‌ജെറ്റ് ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചു
cancel

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തി​​െൻറ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് റദ്ദാക്കി. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിമാനസര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.
സാഹചര്യങ്ങള്‍ സാധാരണനിലയിലെത്തുന്നതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.

‘‘വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാര്‍ച്ച്​ 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും താൽക്കാലികമായി നിര്‍ത്തിവെക്കുന്നു’’ - സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, കൊൽക്കത്ത- ധാക്ക സർവീസ്​ തുടരുമെന്നും അധികൃതർ അറിയിച്ചു. ചെന്നൈ -കൊളംബോ വിമാന സർവീസ്​ മാർച്ച് ​25 ന്​ പുനഃരാരംഭിക്കും. ഡൽഹി -ദുബൈ, മുംബൈ -ദുബൈ വിമാന സർവീസുകൾ ഏപ്രിൽ 16 മുതൽ പുനഃരാരംഭിക്കുമെന്നും സ്​പൈസ്​ ജെറ്റ്​ വക്താവ്​ അറിയിച്ചു.

വൈറസ് വ്യാപനത്തി​​െൻറ പശ്ചാത്തലത്തില്‍ ഗോഎയർ, വിസ്​താര എയർലൈനുകളും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJetindia newsCoronavirusInternational Flights#Covid19
News Summary - Coronavirus: SpiceJet 'forced' to suspend most international flights till April - India news
Next Story