വീടുകളിലിരുന്ന് കോവിഡ് പരിശോധിക്കാം; സ്വയം പരിശോധന കിറ്റുകൾ അടുത്ത ആഴ്ച വിപണിയിൽ
text_fieldsന്യൂഡൽഹി: ആശുപത്രികളിലും ലബോറട്ടറികളിലും നീണ്ട വരിയിൽ കാത്തുനിന്ന് കോവിഡ് പരിശോധന പൂർത്തിയാക്കുകയെന്ന പെടാപാടിന് ഇനി വിട. സ്വയം പരിശോധിക്കാൻ സഹായിക്കുന്ന കിറ്റ് മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ വിപണിയിലെത്തും. പുണെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്കവറി സൊലൂഷൻസ് നിർമിക്കുന്ന കിറ്റുകൾക്ക് 250 രൂപയാകും വില. കോവിസെൽഫ് എന്ന കിറ്റിന് ഐ.സി.എം.ആർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ആഴ്ചയിൽ 70 ലക്ഷം കിറ്റുകൾ കമ്പനി നിർമിക്കും. വിപണിയിലെത്തുന്നതോടെ ഉൽപാദനം ഒരു കോടിയായി ഉയർത്തും.
രണ്ടു മിനിറ്റിൽ പരിശോധന നടത്തി 15 മിനിറ്റിനകം ഫലമറിയാമെന്നതാണ് ഇതിെൻറ സവിശേഷത. മൂക്കിൽ സ്വാബ് വഴി പരിശോധന നടത്തുന്നതാണ് രീതി. ടെസ്റ്റ് കാർഡിൽ സി, ടി ബാറുകളിൽ സിക്കു മാത്രം നിറംമാറ്റമുണ്ടെങ്കിൽ നെഗറ്റീവാകും. രണ്ടിനും മാറ്റം വന്നാൽ പോസിറ്റീവാകും. പോസിറ്റീവാണെങ്കിൽ അഞ്ചുമുതൽ ഏഴുവരെ മിനിറ്റിനകം ഫലമറിയാം. നെഗറ്റീവാണെങ്കിൽ സമയം കൂടുതലെടുക്കും.
കോവിഡ് അടയാളങ്ങളുള്ളവരും കോവിഡ് രോഗിയുടെ കൂട്ടിരിപ്പുകാരും മാത്രം കിറ്റ് ഉപയോഗിച്ചാൽ മതിയെന്ന് ഐ.സി.എം.ആർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

