Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ വീടുകളിലേക്ക്​ മടങ്ങണമെന്ന്​ ജാമിഅ മില്ലിയ

text_fields
bookmark_border
covid.jpg
cancel

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങുന്ന കാര്യം പരിഗണിക്കണമെന്ന്​ ജാമിഅ മില്ലിയ ഇസ്​ലാമിയ സർവകലാശാല.

നഗരത്തിൽ വൈറസ്​ ഭീഷണി നിലനിൽക്കുന്നതിനാൽ, ജാമിഅയിലെ ലൈബ്രറി, മെസ്, കാൻറീനുകൾ തുടങ്ങി കൂട്ടം കൂടുന്ന സ്ഥലങ്ങൾ അടച്ചിടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ വിഷയത്തിൻെറ ഗൗരവം മനസ്സിലാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഭൂരിഭാഗം സർവകലാശാലകളും മു​ൻകരുതലിൻെറ ഭാഗമായി അടച്ചുപൂട്ടിയിട്ടുണ്ട്​. നിലവിലെ അപകടകരമായ അവസ്ഥയിൽ മുൻകരുതൽ നടപടികൾ കൈക്കൊള്ളുകയെന്നത്​ സർവകലാശാലക്ക്​ സാധിക്കാത്ത കാര്യമാണെന്നും ജാമിഅ മില്ലിയ വ്യക്തമാക്കി​. വീട്ടിലേക്ക്​ പോകുമ്പോൾ വിദ്യാർഥികൾ അവരവരുടെ മുറികൾ പൂട്ടിയ ശേഷം ചുമതലയുള്ള വാർഡനെ വിവരമറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia millia islamiamalayalam newsindia newscorona virus
News Summary - Coronavirus scare: Jamia Millia Islamia asks students to consider returning home -india news
Next Story