Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ -19;...

കോവിഡ്​ -19; പൊതുപരിപാടികളും ഒത്തുകൂടലും ഒഴിവാക്കി വ്യോമസേന

text_fields
bookmark_border
കോവിഡ്​ -19; പൊതുപരിപാടികളും ഒത്തുകൂടലും ഒഴിവാക്കി വ്യോമസേന
cancel

ന്യൂഡൽഹി: കൊറോണ വൈറസ്​ പടരുന്ന സാഹച​ര്യത്തിൽ പൊതുപരിപാടികളും ഒത്തുകൂടലുകളും ഒഴിവാക്കി ഇന്ത്യൻ വ്യോമസേ ന. കൊറോണ പടരുന്ന മറ്റു രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നത്​ ഒഴിവാക്കാനും വ്യോമസേന പുറത്തിറക്കിയ സർക്കുലറ ിൽ പറയുന്നു.

രാജ്യത്ത്​ 30ലധികം പേർക്ക്​ കൊ​േറാണ വൈറസ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ വ്യോമ​േസനയുടെ തീരുമാനം. ഹോളി ആഘോഷങ്ങളെല്ലാം റദ്ദാക്കി. കൂടാതെ ആളുകൾ ഒത്തുകൂടുന്ന മാളുകളിലും സിനിമ തിയറ്റുകളിലും പോകരുതെന്നും നിർദേശം നൽകി.

പ്രഭാത പരേഡുകളിൽ ജവാൻമാർക്ക്​ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടോയെന്ന്​ പരിശോധിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ തൊട്ടടുത്ത മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടണം. രോഗബാധിതരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരുണ്ടെങ്കിൽ ഉടൻതന്നെ ആരോഗ്യ പരി​േശാധന നടത്തണം. കൂടാതെ ഇറാൻ, ഇറ്റലി, സിംഗപ്പൂർ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ 14 ദിവസം നിരീക്ഷണത്തിൽ കഴ​ിയണമെന്നും നിർദേശത്തിൽ പറയുന്നു. ആരെയും ഭയപ്പെടുത്താനല്ല നിർദേശമെന്നും ആരോഗ്യ സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നതിനാണെന്നും വ്യോ​മസേന കേന്ദ്രങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaIndian Air Forcecoronamalayalam newsindia news
News Summary - Coronavirus Scare IAF Bans Parties -India news
Next Story