Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരണം കോവിഡ്​...

മരണം കോവിഡ്​ മൂലമെന്ന്​ സംശയം: ഹരിയാനയിൽ ശവസംസ്​കാരത്തിനു നേരെ കല്ലേറ്​

text_fields
bookmark_border
haryana-people-pelting-stone.jpg
cancel

അംബാല: ഹരിയാനയിൽ 60കാരിയുടെ ശവസംസ്​കാര ചടങ്ങിന്​ നേരെ പ്രദേശവാസികളുടെ കല്ലേറ്​. ശ്വാസതടസം മൂലം​ മരിച്ച സ്​ത്ര ീക്ക്​ കോവിഡ്​ ഉണ്ടായിരുന്നെന്ന സംശയത്തെ തുടർന്നാണ്​ ജനങ്ങൾ ശവസംസ്​കാരത്തിനെതിരെ പ്രതിഷേധിക്കുകയും പൊലീ സിനും ഡോക്​ടർമാർക്കും നേരെ കല്ലെറിയുകയും ചെയ്​തത്​. തിങ്കളാഴ്​ച വൈകുന്നേരമായിരുന്നു സംഭവം.

ലോക്​ഡൗൺ ലം ഘിച്ച്​ ജനങ്ങൾ കൂട്ടം കൂടുകയും കല്ലേറ്​ തുടരുകയും ചെയ്​തതോടെ ജനങ്ങളെ പിരിച്ചുവിടാൻ പൊലീസിന്​ ആകാശത്തേക്ക്​ വെടിയുതിർക്കേണ്ടി വന്നു. ജനങ്ങൾ പിരിഞ്ഞുപോയതിനു ശേഷമാണ്​ സംസ്​കാര ചടങ്ങുകൾ നടത്തിയത്​. മരിച്ച സ്​ത്രീയുടെ സ്രവം കോവിഡ്​ പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഫലത്തിനായി കാത്തിരിക്കുകയാണ്​.

‘‘സ്​ത്രീക്ക്​ ആസ്​മയുണ്ടായിരുന്നു. തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്​ വന്നു. ചികിത്സയിലിരിക്കെ അവർ മരിച്ചു. കോവിഡ്​ 19 പരിശോധനക്ക്​ വേണ്ടി സാമ്പ്​ൾ ശേഖരിക്കുകയും നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്​ ശവസംസ്​കാരത്തിന്​ വേണ്ടി ജില്ലാ ഭരണകൂടം നിർദേശിച്ച സ്ഥലത്ത്​ മൃതദേഹം എത്തിച്ചു നൽകുകയുമായിരുന്നു.’’ -സിവിൽ സർജൻ ഡോ.കുൽദീപ്​ സിങ്​ പറഞ്ഞു.

കോവിഡ്​ സംശയിക്കുന്നയാളി​േൻറയുംരോഗം സ്ഥിരീകരിച്ചവരുടെയും ശവസംസ്​കാരത്തിനുള്ള നടപടിക്രമങ്ങൾ സമാനമാണ്​. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുണ്ടെന്നും ഗ്രാമവാസികൾ അനാവശ്യമായാണ്​ ശവസംസ്​കാരത്തെ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ അനുനയിപ്പിക്കാനുള്ള തങ്ങളുടെ ശ്രമം നിഷ്​ഫലമാവുകയായിരുന്നുവെന്ന്​ പൊലീസ്​ വ്യക്തമാക്കി.

‘‘എല്ലാവിധ സുരക്ഷ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്ന്​ അറിയിച്ച്​ അവരെ അനുനയിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ അവർ ശ്രദ്ധിച്ചില്ല. ഇടനെ അവർ ഡോക്​ടർമാർക്കും പൊലീസുകാർക്കും നേരെ കല്ലെറിയാൻ തുടങ്ങി.അവർ ആംബുലൻസിനും കേടുവരുത്തി. ജനക്കുട്ടത്തെ പിരിച്ചുവിടാൻ ഞങ്ങൾക്ക്​ കുറച്ച്​ ബലം പ്രയോഗിക്കേണ്ടതായി വന്നു.’’ -അംബാല കണ്ടോൺമ​െൻറ്​ ഡി.എസ്​.പി രാം കുമാർ പറഞ്ഞു. ലോക്​ഡൗൺ ലംഘിച്ചതിനും പൊലീസിനെയും ഡോക്​ടർമാരെയും കല്ലെറിഞ്ഞതിനും ഗ്രാമീണർക്കെതിരെ കേസെടുത്തതായും ഡി.എസ്​.പി കൂട്ടിച്ചേർത്തു.

അംബാലയിൽ12 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. കോവിഡ്​ ബാധിച്ച്​ മൂന്ന്​ പേർ മരിച്ച ഹരിയാനയിൽ 289 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanamalayalam newsindia newsCoronaviruscovid 19Throw Stones
News Summary - Coronavirus: Residents Protest Cremation Of COVID-19 Suspect -india news
Next Story