Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിൽ കോവിഡ് ഭേദമാവുന്നവരുടെ നിരക്ക് 50 ശതമാനത്തിന് മുകളിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷത്തിലേക്ക് എത്തിയതിന് പിന്നാലെ രോഗം ഭേദമാവുന്നവരുടെ എണ്ണവും ഉയരുന്നു. രാജ്യത്ത് ഇതുവരെ 1,62,378 പേർക്ക് കോവിഡ് ഭേദമായി. 50.59 ശതമാനമാണ് രാജ്യത്ത് കോവിഡ് ഭേദമാവുന്നവരുടെ നിരക്ക്.
1,49,348 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് നിലവിൽ ചികിൽസയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 9,195 ആയും ഉയർന്നു. മഹാരാഷ്ട്രയിലാണ് കോവിഡ് ബാധ ഏറ്റവും കൂടുതലുള്ളത്.
ഐ.സി.എം.ആറിൻെറ കണക്കുകളനുസരിച്ച് 56.5 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. 1.51 ലക്ഷം സാമ്പിളുകളാണ് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
