Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ 19 -ഇറ്റലിയിൽ...

കോവിഡ്​ 19 -ഇറ്റലിയിൽ കുടുങ്ങി ഇന്ത്യൻ വിദ്യാർഥികൾ

text_fields
bookmark_border
കോവിഡ്​ 19 -ഇറ്റലിയിൽ കുടുങ്ങി ഇന്ത്യൻ വിദ്യാർഥികൾ
cancel

ജയ്​പൂർ: കൊറോണ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലിയിൽ 85ഓളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നു. എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായമഭ്യർഥിച്ച്​ ഇവർ സന്ദേശം അയച്ചു.

വടക്കൻ ഇറ്റലിയിലെ പാവിയ സർവകലാശാലയി​െല വിദ്യാർഥികളാണ്​ കുടുങ്ങി കിടക്കുന്നത്​. നേരത്തേ പാവിയ സർവകലാശാലയിലെ എൻജിനീയറിങ്​ വിഭാഗത്തിലെ അനധ്യാപക ജീവനക്കാരിക്ക്​ കൊറോണ ​വൈറസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. കൊറോണ ബാധ​െയ തുടർന്ന്​ 15പേർ ഇറ്റലിയിൽ മരിച്ചിരുന്നു.

ചില വിദ്യാർഥികൾ രാജ്യത്തേക്ക്​ മടങ്ങാനായി വിമാനടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു. എന്നാൽ കൊറോണ ഇറ്റലിയിൽ പടർന്നതിനെ തുടർന്ന്​ വിമാനം റദ്ദ്​ ചെയ്തു. പാവിയ സർവകലാശാലയിലെ ഏകദേശം 15ഓളം ജീവനക്കാർ വീടിനുള്ളിൽ നിരീക്ഷണത്തിലാണ്​. ഇത്​ ഇന്ത്യൻ വിദ്യാർഥികളിൽ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian studentsitalymalayalam newsindia newsCoronavirusItalian townSOS
News Summary - Coronavirus outbreak Indian students in Italian town send SOS- India news
Next Story