Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഒന്നിരുട്ടി...

'ഒന്നിരുട്ടി വെളുത്തപ്പോഴേക്ക്​ ഞങ്ങളുടെ വീട്​ ഒരു കോവിഡ്​ ആശുപത്രിയായി'

text_fields
bookmark_border
ഒന്നിരുട്ടി വെളുത്തപ്പോഴേക്ക്​ ഞങ്ങളുടെ വീട്​ ഒരു കോവിഡ്​ ആശുപത്രിയായി
cancel

ന്യൂഡൽഹി: ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ വീടിനകത്തേക്ക്​ ചുരുങ്ങിയ 17 അംഗ കൂട്ടുകുടുംബത്തിലെ 11 പേർക്കും കോവിഡ്​ പിടിപെടുക, ഒന്നിച്ചാണെങ്കിലും ഒറ്റപ്പെട്ട അവസ്ഥ. അതിദയനീയമായ സാഹചര്യത്തിലൂടെയാണ്​ മുകുൾ ഗാർഗി​​െൻറ കുടുംബം കടന്നുപോയത്​.

57കാരനായ പിതൃസഹോദരനാണ്​ ആദ്യം കോവിഡ്​ ലക്ഷണം കണ്ടത്​. ഏപ്രിൽ24ന്​ പിടിപെട്ട പനി അവർ കാര്യമായെടുത്തില്ല. എന്നാൽ 48 മണിക്കൂറിനിടെ അദ്ദേഹത്തി​​െൻറ ഭാര്യക്കും മകനും രോഗം പിടിപെട്ടു. ശരീരോഷ്​മാവ്​ ഉയരുകയും കഫക്കെട്ടു വന്ന്​ തൊണ്ടയടക്കുകയും ചെയ്​തു.

87 വയസുള്ള മുത്തശ്ശിക്ക്​ ഉൾപ്പെടെ കുടുംബത്തിലെ 11 പേരിലേക്ക് അഞ്ച്​ ദിവസംകൊണ്ട്​​ രോഗം അതിവേഗം പടർന്നു പിടിച്ചതോടെ ഗാർഗി​​െൻറ കുടുംബം കൊറോണ വൈറസ്​ ക്ലസ്​റ്ററായി മാറി. കോവിഡ്​ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ഭയപ്പെടരുതെന്ന്​ അവർ സ്വയം പറഞ്ഞ്​ ആശ്വസിച്ചുകൊണ്ടിരുന്നു. മൂന്ന്​ മാസം പ്രായമായ കുഞ്ഞ്​ മുതൽ 90 വയസുള്ള മുത്തശ്ശൻ വരെ 17 പേരടങ്ങുന്നതാണ്​ ഗാർഗി​​െൻറ കുടുംബം. അസുഖം പിടിപെട്ടതോടെ വീടി​​െൻറ മൂന്ന്​​ നിലകളിലായി കഴിയുന്ന ഓരോ കുടുംബവും അവരവരു​െട മുറികളിൽ സ്വയം ക്വാറൻറീനിലേക്ക്​ നീങ്ങി. ഭക്ഷണത്തിനും മരുന്നിനും മാത്രമായി മറ്റംഗങ്ങളുമായുള്ള ആശയവിനിമയം. അതിനായി വാട്​സ്​ആപ്പ്​ ഗ്രൂപ്പ് പോലും​ തുടങ്ങി. അതിൽ അവരുടെ രോഗവിവരങ്ങൾ ചർച്ച ചെയ്​തു.

വസ്​ത്രങ്ങൾ സ്വയംകഴുകിയിട്ടു, അവരവരുടെ മുറികൾ തൂത്തു തുടച്ച്​ വൃത്തിയാക്കുകയും വീട്​ അണുവിമുക്തമാക്കുകയും ചെയ്​തു. ആരേയും മുറികളിലേക്ക്​ കടക്കാനനുവദിക്കാതെ തീർത്തും ഒറ്റപ്പെട്ട ജീവിതം ഓരോ കുടുംബവും തെരഞ്ഞെടുത്തു. ഇതിനിടെ പിതൃസഹോദര​​െൻറ ഭാര്യക്ക്​ ശ്വസ തടസവും പനിയും മൂർച്ഛിച്ചതിനെ തുടർന്ന്​ കുടുംബ ഡോക്​ടറുടെ നിർദേശപ്രകാരം വീട്ടിൽവെച്ചു​ തന്നെ അവരെ കോവിഡ്​ പരിശോധനക്ക്​ വിധേയയാക്കി.

അവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ദിവസംതന്നെ മറ്റ്​ കുടുംബാംഗങ്ങളും പരിശോധനക്ക്​ വിധേയരായി. അങ്ങനെ 11 അംഗങ്ങൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഒരുമിച്ച്​ കളിച്ചും ചിരിച്ചും ഭക്ഷണംകഴിച്ചും കഴിഞ്ഞവർ വിവിധ മുറികളിലേക്ക്​ ഒതുങ്ങുകയായിരുന്നു. ജനങ്ങൾ എന്തു കരുതുമെന്ന ലജ്ജയും കോവിഡിനോടുള്ള ഭയവുമായിരുന്നു അലട്ടിയിരുന്നതെന്ന്​ ഗാർഗ്​ ത​​െൻറ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.

ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ സാധനസാമഗ്രികൾ വാങ്ങാൻ മാത്രമാണ്​ കുടുംബാംഗങ്ങൾ പുറത്തു പോയിരുന്നത്​. പച്ചക്കറി കടക്കാരനിൽ നിന്നോ പലചരക്ക്​ കടയിൽ നിന്നോ ആവാം രോഗം പടർന്നതെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virusmukul garg​Covid 19
Next Story