Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ വൈറസിന്​ ജനിതക...

കൊറോണ വൈറസിന്​ ജനിതക മാറ്റം; കൂടുതൽ സാംക്രമിക ശേഷിയുള്ളതെന്ന്​ പഠനം

text_fields
bookmark_border
കൊറോണ വൈറസിന്​ ജനിതക മാറ്റം; കൂടുതൽ സാംക്രമിക ശേഷിയുള്ളതെന്ന്​ പഠനം
cancel

ഹൂസ്​റ്റണ്‍: കോവിഡ് മഹാമാരിക്ക് കാരണമായ നോവല്‍ കൊറോണ വൈറസിന്​​ തുടർച്ചയായി പുതിയ ജനിതക മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന്​ പഠനം. കൊറോണ വൈറസി​െൻറ 5000ത്തോളം ജനിതക ശ്രേണികൾ ഉപയോഗിച്ച്​ അമേരിക്കയിലെ ഹൂസ്​റ്റണിൽ നടന്ന പഠനത്തിലാണ്​ ഇത്​ സംബന്ധിച്ച കണ്ടെത്തൽ.

പുതിയ മാറ്റത്തോടെ വൈറസ് കൂടുതല്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ളതായിത്തീരുന്നെന്നും പഠനം പറയുന്നു.എന്നാൽ ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാകുന്നതായി പഠനത്തില്‍ പറയുന്നില്ല. എന്നാല്‍ വ്യാപനത്തിനുള്ള ശേഷി വര്‍ധിക്കുന്നുവെന്നാണ്​ കണ്ടെത്തൽ.

നിലവില്‍ ജനങ്ങളില്‍ വലിയതോതില്‍ പടര്‍ന്നിരിക്കുന്ന വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന്​ ഹൂസ്​റ്റൺ മെത്തോഡിസ്​റ്റ്​ ഹോസ്​പിറ്റലി​െല ഗവേഷകൻ ​െജയിംസ്​ മുസ്സർ പറഞ്ഞു.

വൈറസി​െൻറ വ്യാപന ശേഷി വർധിക്കുന്നത്​ രോഗം തടയാനുള്ള ലോകരാജ്യങ്ങളു​ടെ ശ്രമത്തിന്​ തടസമാകും. വൈറസി​െൻറ ജനിതക ശ്രേണികളെ ഉപയോഗിച്ച്​

പ്രാഥമിക പഠനം മാത്രമാണ് നടന്നിരിക്കുന്നതെന്നും കൂടുതല്‍ വിലയിരുത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ വിധേയമാകേണ്ടതുണ്ടെന്നും പഠനത്തെ വിലയിരുത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആൻറ്​ ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് പറഞ്ഞു.

മാസ്​ക്​ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ​ശുചിയാക്കുക, രോഗസാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ മാത്രമേ

രോഗവ്യാപനം ഒരുപരിധി വരെ തടയാനാകൂയെന്നും മോറെൻസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoronaviruscontagiousMutatingEvolving
Next Story