കോവിഡ്: രാജ്യത്ത് മരണനിരക്ക് കുതിക്കുന്നു; 24 മണിക്കൂറിനിടെ 794
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ, 1,45,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 794 പേർ മരിച്ചു. ആറു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ രോഗികളുടെ 82.82 ശതമാനവും ഈ സംസ്ഥാനങ്ങളിൽനിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 67,023 പേരാണ് രോഗമുക്തരായത്.
അതിനിടെ, രാജ്യത്ത് വാക്സിൻ ഞെരുക്കം കൂടുതൽ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തു. 48 മണിക്കൂറിനുള്ളിൽ വാക്സിൻ സ്റ്റോക് തീരുമെന്ന് രാജ്യസ്ഥാൻ സർക്കാർ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ള വാക്സിൻ സ്റ്റോക് മാത്രമേ ഉള്ളൂവെന്ന് പഞ്ചാബ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാർ പറഞ്ഞു. ഡൽഹിയിൽ ഏഴു ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രിൽ അവസാനത്തോടെ മധ്യപ്രദേശിൽ രോഗികളുടെ എണ്ണം ലക്ഷം കടക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞു. ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.കേന്ദ്രസർക്കാറിെൻറ പരാജയം മൂലമാണ് കോവിഡ് വീണ്ടും രൂക്ഷമായതെന്നും അന്തർസംസ്ഥാന തൊഴിലാളികൾ വീണ്ടും തിരിച്ചുപോക്കിന് നിർബന്ധിരാകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

