Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറ്റലി ലോക്​ഡൗൺ...

ഇറ്റലി ലോക്​ഡൗൺ നീട്ടി; കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ കുറവില്ല

text_fields
bookmark_border
covid-india
cancel

റോം: കോവിഡ്​ 19 വൈറസ്​ ബാധ പടർന്നു പിടിക്കുന്നതിനിടെ ഇറ്റലി ലോക്​ഡൗൺ ഈസ്​റ്റർ വരെ നീട്ടി. ഈസ്​റ്റർ ദിനമായ ​ഏ പ്രിൽ 12 വരെയെങ്കിലും ലോക്​ഡൗൺ തുടരേണ്ടി വരുമെന്നാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​. അതേസമയം, ഇറ്റലിയിലെ കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുകയാണ്​. തിങ്കളാഴ്​ച 1,648 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​.

812 പേർ ഇറ്റലിയിൽ തിങ്കളാഴ്​ച കോവിഡ്​ ബാധിച്ച്​ മരിച്ചു. ഞായറാഴ്​ചയുമായി താരതമ്യം ചെയ്യു​േമ്പാൾ മരണനിരക്ക്​ ഉയർന്നിട്ടുണ്ട്​. ലോകത്തിൽ കോവിഡ്​ ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ്​ ഇറ്റലി.

അതേസമയം, തിങ്കളാഴ്​ച 11 ഡോക്​ടർമാർ കൂടി ഇറ്റലിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചതായി ഡോക്​ടേഴ്​സ്​ അസോസിയേഷൻ അറിയിച്ചു. ഇതോടെ രോഗബാധയേറ്റ്​ മരിച്ച ഡോക്​ടർമാരുടെ എണ്ണം 61 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscorona virus
News Summary - Coronavirus: Italy extends lockdown amid hopes of turning corner-World news
Next Story