ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,04,365 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 584 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,32,162 ആയി.
4,43,794 പേരാണ് രോഗം ബാധിച്ച് ചികിൽസയിലുള്ളത്. 84.28 ലക്ഷം പേർ രോഗമുക്തി നേടി. 17,63,055 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മാത്രം 5,535 പേർക്ക് രോഗം ബാധിച്ചു.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് 154 പേർ കഴിഞ്ഞ ദിവസം മരിച്ചു. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്ര കഴിഞ്ഞാൽ രോഗികളുടെ എണ്ണം കൂടുതലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

