രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന
text_fieldsന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 10,197 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിൽ നിന്നും 15 ശതമാനത്തിന്റെ വർധനവാണ് കോവിഡ് കേസുകളിൽ ഇന്ന് ഉണ്ടായത്. രാജ്യത്ത് ഇതുവരെ 3,46,66,598 പേർക്കാണ് കോവിഡ് ബാധിച്ചത്.
24 മണിക്കൂറിനിടെ 12,134 പേർ കോവിഡിൽ നിന്ന് മുക്തരായി. ഇതുവരെ 49,71,080 പേരാണ് ആകെ കോവിഡിൽ നിന്ന് മുക്തി നേടിയത്. 301 പേരാണ് കേവിഡ് മൂലം 24 മണിക്കൂറിനിടെ മരിച്ചത്. കോവിഡ് കാരണം മരിച്ചവരുടെ എണ്ണം 4,64,153 ആയി ഉയർന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,28,555 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 0.82 ശതമാനമാണ് 24 മണിക്കൂറിലെ പോസിറ്റിവിറ്റി നിരക്ക്. 44 ദിവസമായി രണ്ട് ശതമാനത്തിൽ താഴെയാണ് ദിനംപ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 12,42,177 സംപിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

