Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിൽ കോവിഡ് മരണം ആയിരം കടന്നു; 31,332 പേർക്ക് രോഗബാധ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണം 1007 ആയി. 31,332 പേർക്ക് രോഗം സ്ഥിരീകരിച്ചു. 7696 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക ്കൂറിനിടെ 73 പേരാണ് മരിച്ചത്. 1897 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ കാലയളവിൽ 827 േപർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ 9318 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. മരണസംഖ്യ 369 ആയി. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 3744 ആയി. 162 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഡൽഹിയിൽ 3314 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 54 പേർ മരിക്കുകയും ചെയ്തു. രാജസ്ഥാനിൽ 19 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2383 ആയി. 46 പേർക്ക് ജീവൻ നഷ്ടമായി.
Next Story
