ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 700 കടന്നു; രാജ്യം അതീവ ജാഗ്രതയിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് 722 പേർക്കാണ് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 50 ലധികം പേർക്ക് രോഗമുക്തിയുണ്ടായി.
വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളും പോസിറ്റീവ് കേസുകളുമുണ്ടായത്. വ്യാഴാഴ്ച ഇന്ത്യയിൽ എട്ട് പേരാണ് മരിച്ചത്. 88 പേർക്ക് കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളും രോഗബാധിതരുമുള്ളത്. സംസ്ഥാനത്ത് ഇതുവരെ അഞ്ചുപേരാണ് മരിച്ചത്. 130 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആൻഡമാൻ ദ്വീപിൽ ഒരാൾക്ക് കൂടി കോവിഡ്19 രോഗം ബാധിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ഇത് ആൻഡമാനിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് കേസാണ്. ആദ്യം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായിരുന്ന ആളാണ് ഇത്.
അതേസമയം ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 5,00,000 കടന്നു. ഇതുവരെ 22,000 ത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.