Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 9,000 കടന്നു; മരണം 331

text_fields
bookmark_border
covid-19
cancel

ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ 9,205 ആയി ഉയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 331 ആയി. മഹാരാഷ ്​ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും ഡൽഹിയിലും തമിഴ്​നാട്ടിലുമെല്ലാം രോഗം അതിവേഗം പടരുന്നതായാണ്​ കണക്ക ുകൾ​. ജാഗ്രത അതിജാഗ്രതയിലേക്ക്​ വഴിമാറേണ്ടി വരുമെന്നാണ്​ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ നൽകുന്ന മുന്നറിയിപ്പ് ​.

അതിനിടെ, രോഗം സ്​ഥിരീകരിക്കാനുള്ള ടെസ്​റ്റ്​ നടത്തുന്നതിൽ ഏറെ പിന്നിലാണ്​ ഇപ്പോഴും ഇന്ത്യ. കഴിഞ്ഞ അഞ്ചുദിവസം രാജ്യത്ത്​ ശരാശരി 15,750 പേരുടെ സ്രവമാണ്​ പരിശോധിച്ചത്​. അതിൽ ശരാശരി 584 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ്​ അഗർവാൾ പറഞ്ഞു. അപ്പോഴും രാജ്യത്തെ പത്തുലക്ഷം പേരിൽ കേവലം 137 പേരുടെ സ്രവ പരിശോധന മാത്രമാണ്​ നടക്കുന്നത്​. അമേരിക്കയിൽ പത്തുലക്ഷത്തിൽ 8,138 പേരെ കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കി. ഇറ്റലിയിൽ 15,935. ജർമനിയിൽ 15,730. സൗദി അറേബ്യയിലെ പത്തു​ലക്ഷം ​േപരിൽ 3,320 പേരുടെ സ്രവപരിശോധന നടത്തുന്നുണ്ട്​. യു.എ.ഇയിൽ 65,538. ഖത്തറിൽ 17,043. ബഹ്​റൈൻ 35,511. ജി.സി.സി രാജ്യങ്ങളിൽ ഒമാ​​​​​​െൻറയും കുവൈത്തി​​​​​​െൻറയും കണക്കുകൾ ലഭ്യമല്ല. അയൽരാജ്യങ്ങളായ പാകിസ്​താനിൽ പത്തു​ലക്ഷത്തിൽ 280 പേർക്ക്​ മാത്രമാണ്​ കോവിഡ്​ പരിശോധന നടത്തുന്നത്​. ബംഗ്ലാദേശിൽ 59. ശ്രീലങ്കയിൽ 211. നേപ്പാളിൽ 152. ഭൂട്ടാനിൽ 1,511.

ഇന്ത്യയിൽ ഇതുവരെ 1,86,906 പേരുടെ സ്രവ പരിശോധന നടത്തിയതിൽ 7,953 കോവിഡ് ബാധിതരെ കണ്ടെത്തി. അഞ്ചു ദിവസമായി 15,000ത്തിലേറെ പേരെ ശരാശരി പരിശോധനക്ക് വിധേയമാക്കി തുടങ്ങിയതോടെയാണ് ഈ വര്‍ധന. വരും ദിവസങ്ങളില്‍ ക്രമാതീതമായ വര്‍ധന രോഗികളുടെ എണ്ണത്തിലുണ്ടാകുമെന്ന് കണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. 601 കോവിഡ് ആശുപത്രികളിലായി 1.05 ലക്ഷം ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. 81 കോടി ഗുണഭോക്താക്കള്‍ക്ക് ഒമ്പത് മാസത്തേക്കു വേണ്ട ഭക്ഷ്യധാന്യം രാജ്യത്ത് സ്​റ്റോക്ക് ഉണ്ടെന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു. കോവിഡ് ബാധ 1000 കടന്ന രാജ്യ തലസ്ഥാനത്ത് സമ്പൂർണ ലോക്​ഡൗൺ പ്രദേശങ്ങളുടെ എണ്ണം 34 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19
News Summary - Coronavirus Death Toll in India Jumps to 296
Next Story