Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 4000 കടന്നു; 109 മരണം

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 4000 കടന്നു; 109 മരണം
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 വൈറസ്​ ബാധിതരുടെ എണ്ണം 4,067 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 കോവിഡ്​ മരണങ്ങ ളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 109 ആയെന്ന്​ കേന്ദ ്രആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

3666 പേർ ചികിത്സയിലാണെന്നും 291 പേർ രോഗമുക്തി നേടി ആശുപത്രിവി​ ട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ്​ ബാധിതനായ ഒരാൾ രാജ്യം വിട്ടിട്ടുണ്ട്​.

14 പേർക്കാണ്​ പുതുത ായി വൈറസ്​ബാധ കണ്ടെത്തിയത്​. തബ്​ലീഗ്​ ജമാഅത്തി​​െൻറ സമ്മേളനത്തിൽ പ​ങ്കെടുത്തവരിൽ വൈറസ്​ ക​െണ്ടത്തിയതോടെയാണ്​ കോവിഡ്​ കേസുകളിൽ പ്രധാനമായും വർധനവുണ്ടായതെന്നും ആരോഗ്യ വകുപ്പ്​ ജോയിൻറ്​ സെക്രട്ടറി ലവ്​ അഗർവാൾ വ്യക്തമാക്കിയിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട്​ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ്​ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ കോവിഡ്​ കേസുകളുള്ള മഹാരാഷ്​ട്രയിൽ രോഗബാധിതരുടെ എണ്ണം 690 ആയി. മുംബൈയിൽ മാത്രം 406 കോവിഡ്​ ബാധിതരാണുള്ളത്​. ഉത്തർപ്രദേശിൽ 16 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു.

കോവിഡ്​ പ്രതിരോധം, വൈറസ്​ വ്യാപനം നിയന്ത്രിക്കുന്നതി​​െൻറ ഭാഗാമയി നടപ്പാക്കിയ ലോക്ക്​ഡൗൺ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്​ കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്​ ഉച്ചക്ക്​ ഒരു മണിയോടെ നടക്കും. വിഡിയോ കോൺഫറൻസിലൂടെയാണ്​ യോഗം നടക്കുകയെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCoronavirus#Covid19
News Summary - Coronavirus cases rise to 4,067 with 109 deaths in India - India news
Next Story