Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ 106...

മഹാരാഷ്​ട്രയിൽ 106 പേർക്ക്​ രോഗബാധ; മരണം മൂന്ന്​

text_fields
bookmark_border
മഹാരാഷ്​ട്രയിൽ 106 പേർക്ക്​ രോഗബാധ; മരണം മൂന്ന്​
cancel

മഹാരാഷ്​ട്രയിൽ 106 പേർക്ക്​ രോഗബാധ; മരണം മൂന്ന്​ മുംബൈ: ​നാലുപേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ രോഗബാ ധയുള്ളവരുടെ എണ്ണം മഹാരാഷ്ട്രയിൽ106 ആയി. പൂനെയിലും സതാറയിലുമാണ്​ ചൊവ്വാഴ്ച പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തതെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. ​പെറു, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ്​ രോധബാധ.

കസ്​തൂർബ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 65കാരൻ കഴിഞ്ഞ ദിവസം മരിച്ചതോടെ സംസ്ഥാനത്ത്​ കോവിഡ്​ ബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം മൂന്നായി.

വൈറസ്​ വ്യാപനം തടയുന്നതിന്​ സംസ്ഥാനത്ത്​ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്​. മാർച്ച്​ 22 മുതൽ മഹാരാഷ്​ട്രയിൽ ലോക്ക്ഡൗൺ നിലവിൽ വന്നിരുന്നു. മുംബൈ സബർബൻ റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്​.

Show Full Article
TAGS:covid19 Coronavirus maharashtra india news 
News Summary - Coronavirus cases rise to 106 in Maharashtra -India news
Next Story