ഇന്ത്യയിൽ കോവിഡ് കേസുകൾ 42000 കടന്നു; മരണം 1373
text_fieldsന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 42,000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 2553 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 42,533 ആയി. മരണസംഖ്യ 1373 ആയി ഉയർന്നതായി ആരോഗ്യ കുടുംബേക്ഷമ മന്ത്രാലയം അറിയിച്ചു.
നിലവിൽ 29,453 പേർ ചികിത്സയിലുണ്ട്. 11,707 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നിരക്ക് 27.52ആയി ഉയർന്നുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 12974 ആയി. സംസ്ഥാനത്ത് 548 പേർ മരിച്ചു. 2115 പേർക്ക് രോഗം ഭേദമായി. ഗുജറാത്തില്‍ 5428 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. 290 പേര്‍ മരിക്കുകയും 1042 പേർ രോഗമുക്തി നേടുകയും ചെയ്തു.
ഡല്‍ഹിയിൽ 4549 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 64 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 1362 ആയി. തമിഴ്നാട്ടിൽ 3023 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 30 പേർ മരിക്കുകയും ചെയ്തു. മധ്യപ്രദേശിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2846 ആയി. 156 പേർ മരിച്ചു. രാജസ്ഥാൻ- 2,886, ഉത്തർ പ്രദേശ്- 2,645, ആന്ധ്രാപ്രദേശ് -1583 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
