Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് കോവിഡ് രോഗികൾ 10 ലക്ഷം കടന്നു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 32,695 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം 30,000 പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 606 പേർ മരണത്തിനു കീഴടങ്ങി. ഒറ്റദിവസം റിപ്പോർട്ട് ചെയ്തതിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10,05,637 ആയി. ആകെ മരണം 25,609 ആയി.
3,31,146 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 6,12,815 പേർ രോഗമുക്തി നേടി. 63.25 ശതമാനമാണിത്.
24 മണിക്കൂറിനിടെ 3,26,826 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,27,39,490 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.
Next Story
