Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2020 3:20 PM GMT Updated On
date_range 10 March 2020 4:01 PM GMTകൊറോണ: യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഫോമുകൾ വ്യോമയാന കമ്പനികൾ ഉറപ്പു വരുത്തണം
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ഫോമുകൾ ആവശ ്യത്തിന് എണ്ണം കൈവശമുണ്ടെന്നും അവ കൃത്യമായി പൂരിപ്പിച്ച് വാങ്ങുന്നുണ്ടെന്നും വ്യോമയാന കമ്പനികൾ ഉറപ്പു വരുത്തണെമന്ന് ഡയറക്റ്ററേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
തിരക്കൊഴിവാക്കാനും മറ്റുമായി ചില കമ്പനികൾ ഈ ഫോം നടപടികൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഡി.ജി.സി.എ കമ്പനികൾക്ക് അടിയന്തര സർക്കുലർ നൽകിയത്. അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന കമ്പനികൾ ഫോം പൂരിപ്പിച്ച് വാങ്ങാതെ യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറക്കരുതെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story