Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗ്​ സംഗമത്തിൽ...

തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത 60 പുണെ സ്വദേശികൾ നിരീക്ഷണത്തിൽ

text_fields
bookmark_border
തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത 60 പുണെ സ്വദേശികൾ നിരീക്ഷണത്തിൽ
cancel

പുണെ: ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത 60 പുണെ സ്വദേശികളെ നിരീക്ഷണത്തിലാക്കി. സംഗമത്തിൽ പുണെയിൽ നിന്ന്​ 130ഓളം ആളുകളാണ്​ പ​ങ്കെടുത്തത്​. മറ്റുള്ളവരെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്ന്​ പുണെ ജില്ല കലക്​ടർ നവൽ കിഷോർ റാം അറിയിച്ചു.

‘‘ആർക്കും കോവിഡ്​ ലക്ഷണങ്ങളില്ല. സാമ്പിളുകൾ പരി​േ​ശാധനക്ക്​ അയച്ചിട്ടുണ്ട്​. മറ്റുള്ളവർക്കായുള്ള തെരച്ചിൽ നടക്കുകയാണ്​.’’-ജില്ല കലക്​ടർ പറഞ്ഞു.

സംഗമത്തിൽ പ​ങ്കെടുത്തവരുടെ കൃത്യമായ എണ്ണം എത്രയെന്ന്​​ അധികൃതർക്ക്​ ധാരണയില്ല. സംഗമം നടന്ന മർകസ്​ കെട്ടിടത്തിൽ1500മുതൽ 1700 വരെ ആളുകൾ ഒത്തുകൂടിയിട്ടുണ്ടാകുമെന്നാണ്​ കരുതുന്നതെന്ന്​ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ കഴിഞ്ഞ ദിവസംപറഞ്ഞത്​. മാർച്ച്​ 13മുതൽ 15വരെയാണ്​ സംഗമം നടന്നത്​.

തബ്​ലീഗ്​ ​സംഗമത്തിൽ പ​​ങ്കെടുത്ത 128 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇന്തോനേഷ്യയിൽ നിന്നെത്തിയ ഏഴുപേരിൽ നിന്നാണ്​ രോഗം പകർന്നതെന്നാണ്​ വിവരം. ഇതിൽ ഏറ്റവും രൂക്ഷമായി ബാധിച്ചത്​ തമിഴ്​നാടിനെയാണ്​. തമിഴ്​നാട്ടിൽ 124 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഇതിൽ 80 പേരും തബ്​ലീഗ്​ സമ്മേളനത്തിൽ പ​​​ങ്കെടുത്തിരുന്നു. സംഗമത്തിൽ പ​ങ്കെടുത്ത മലയാളികളും നിരീക്ഷണത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punemalayalam newsindia newsNizamuddinCoronaviruscovid 19uarantined
News Summary - coronavirus: 60 people from pune connected with nizamuddin markaz gathering quarantined -india news
Next Story