കർണാടകയിൽ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും വൈറസ് ബാധ
text_fieldsബംഗളൂരു: കർണാടകയിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൽബുറാഗിയിൽ കോവിഡ് 19 ബാധിച്ച് മരിച്ച രേ ാഗിയെ ചികിത്സിച്ച 63കാരനായ ഡോക്ടർക്കും യു.കെയിൽ നിന്നെത്തിയ 20കാരിയായ യുവതിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സൗദിയിൽ നിന്ന് ഉംറ തീർഥാടനം കഴിഞ്ഞെത്തിയ 76കാരനാണ് കോവിഡ്19നെ തുടർന്ന് കഴിഞ്ഞ ആഴ്ച മരിച്ചത്. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ ചികിത്സിച്ച ഡോക്ടർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം10 ആയി.
രോഗി മരിച്ചതിനെ തുടർന്ന് ഡോക്ടറും കുടുംബവും സ്വമേധയാ സമ്പർക്കവിലക്കിലേക്ക് മാറിയിരുന്നു. എന്നാൽ പരിശോധനാ ഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിൽ 125 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 13 പേർ രോഗവിമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.