Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

3,66,161 പേര്‍ക്ക്കൂടി കോവിഡ്; 3,754 മരണം

text_fields
bookmark_border
3,53,818 പേര്‍ രോഗമുക്തരാകുകയും ചെയ്തു
3,66,161 പേര്‍ക്ക്കൂടി കോവിഡ്; 3,754 മരണം
cancel

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലുണ്ടായ 3,53,818 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,754 മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആകെ 14.74 ലക്ഷം സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. സാധാരണ 18 മുതല്‍ 19 ലക്ഷം സാമ്പിളുകള്‍ സാധാരണ പരിശോധിക്കുന്ന സ്ഥാനത്താണിത്.

ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,26,62,575 ആയി. 1,86,71,222 പേരാണ് ഇതുവരെ രോഗമുക്തരായത്. ആകെ മരണം രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. 2,46,116 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

നിലവില്‍ 37,45,237 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, 17,01,76,603 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - corona virus india daily update 10 may
Next Story