Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പൊലീസ്​...

ഡൽഹി പൊലീസ്​ മനുഷ്യാവകാശങ്ങൾ ലംഘിച്ചു; ഗുരുതര ആരോപവുമായി ആംനസ്​റ്റി ഇൻറർനാഷണൽ

text_fields
bookmark_border
ഡൽഹി പൊലീസ്​ മനുഷ്യാവകാശങ്ങൾ ലംഘിച്ചു; ഗുരുതര ആരോപവുമായി ആംനസ്​റ്റി ഇൻറർനാഷണൽ
cancel

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസ്​ മനുഷ്യാവകാശങ്ങൾ ലംഘിച്ചുവെന്ന്​ ആംനസ്​റ്റി ഇൻറർനാഷണലി​െൻറ കണ്ടെത്തൽ. ഫെബ്രുവരി 23 മുതൽ 29 വരെ നടന്ന കലാപത്തിൽ 50ഓളം പേർ കൊല്ലപ്പെട്ടിരുന്നു ഇതിൽ ഭൂരിപക്ഷവും മുസ്​ലിംകളായിരുന്നു.

കലാപത്തി​െൻറ ഇരകൾക്ക്​ കൃത്യസമയത്ത്​ വൈദ്യസഹായം നൽകിയില്ലെന്ന്​ ആംനസ്​റ്റി കണ്ടെത്തിയിട്ടുണ്ട്​. കലാപത്തിനിടെ പൊലീസ്​ ആയുധങ്ങൾ അമിതമായി ഉപയോഗിച്ചു, ഇരകൾക്കും അക്രമികൾ വ്യത്യസ്​ത ചികിൽസയാണ്​ നൽകിയത്, കലാപത്തിൽ നിന്ന്​ രക്ഷപ്പെട്ടവർ നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ല തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ്​ ഡൽഹി പൊലീസിനെതിരെ റിപ്പോർട്ടിലുള്ളത്​.

കലാപത്തിന്​ സാക്ഷികളായ 50ഓളം പേരുടെ അഭിമുഖം നടത്തിയാണ്​ റിപ്പോർട്ട്​ തയാറാക്കിയത്​. ഇന്ത്യയിലെ നിയമങ്ങളും അന്താരാഷ്​ട്ര നിയമങ്ങളും ഡൽഹി പൊലീസ്​ ലംഘിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്​. കലാപം നടന്ന്​ ആറ്​ മാസം കഴിഞ്ഞിട്ടും ഡൽഹി പൊലീസി​െൻറ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച്​ ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും ആംനസ്​റ്റി കുറ്റപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amnesty internationaldelhi riots
News Summary - Cops Violated Human Rights Standards, Domestic Laws During Delhi Riots: Amnesty International
Next Story