മുസ്ലിമിനെ ജീവിത പങ്കാളിയാക്കി; യുവതിക്ക് യു.പി പൊലീസിെൻറ മർദനം
text_fieldsമീററ്റ്: മുസ്ലിം യുവാവിനെ ജീവിത പങ്കാളിയായി സ്വീകരിച്ചതിന് യുവതിക്ക് പൊലീസിെൻറ മർദനം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 20കാരിയായ ഹിന്ദു യുവതിക്കാണ് മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിന് മർദനമേൽക്കേണ്ടി വന്നത്. ഇരുവരെയും വി.എച്ച്.പി പ്രവർത്തകർ പിടിച്ച് െപാലീസ് സ്റ്റേഷനിൽ കൊണ്ടു വരികയായിരുന്നു.
പൊലീസ് വാനിൽ വെച്ച് യുവതിയെ ഹോം ഗാർഡും വനിതാ കോൺസ്റ്റബിളും ഉൾപ്പെടെ നാലു പൊലീസുകാരാണ് മർദിച്ചത്. സംഭവത്തിെൻറ വിഡിയോ പ്രചരിക്കുന്നുണ്ട്. വാൻ ഒാടിക്കുന്ന സെയ്ൻസെർപാൽ എന്ന ഹോം ഗാർഡ് തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. മുസ്ലിമിനൊപ്പം ജീവിക്കുന്നതിൽ നാണക്കേട് തോന്നുന്നില്ലേ എന്ന് ഇയാൾ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വനിതാ കോൺസ്റ്റബിൾ പ്രിയങ്കയാണ് യുവതിയെ മർദിച്ചത്. മറ്റ് പൊലീസുകാർ യുവതി മുഖം മറച്ച തുണി മാറ്റാൻ ശ്രമിക്കുന്നുമുണ്ട്.നാലുപേരും അശ്ലീല പദങ്ങളുപയോഗിച്ച് യുവതിയെ ശകാരിക്കുന്നുമുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട നാലു പൊലീസുകാരെയും സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ യുവതിക്കും യുവാവിനുമെതിരെ കേസെടുത്തിട്ടില്ലെന്നും യുവതിയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷം മാത്രമേ ഇവരെ വിട്ടയക്കൂവെന്നും പൊലീസ് പറഞ്ഞു.
Totally unacceptable behaviour of police in #UP towards a Medical student girl they abused her ,hit her and we have the scene of the police with the girl in viral video; three cops doing this to a student in #Meerut its scary https://t.co/czyJJtJwzC @RahulGandhi @sushmitadevmp pic.twitter.com/LkY4EsQ7Jp
— Nagma Morarji (@nagma_morarji) September 25, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
