Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി എം.എൽ.എ...

എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാ​െൻറ സഹായിയുടെ വസതിയിൽ റെയ്​ഡ്​: 12 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തു

text_fields
bookmark_border
Amanatullah Khan
cancel

ന്യൂഡൽഹി: എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാ​െൻറ സഹായിയുടെ വസതിയിൽ നടന്ന റെയ്​ഡിൽ 12 ലക്ഷം രൂപയും തോക്കും നോട്ട്​ എണ്ണുന്ന മെഷീനും പിടിച്ചെടുത്തു.

അമാനത്തുല്ല ഖാ​െൻറ സഹായിയും ബിസിനസ്​ പങ്കാളിയുമായ ഹാമിദ്​ അലിയുടെ വസതിയിലാണ്​ ഡൽഹി ​പൊലീസിലെ ആൻറി കറപ്​ഷൻ ബ്രാഞ്ച്​(എ.സി.ബി)റെയ്​ഡ്​ നടത്തിയത്​. സാകിർ നഗർ, ബട്​ല ഹൗസ്​, ജാമിയ നഗർ തുടങ്ങി നിരവധി സ്​ഥലങ്ങളിൽ ഡൽഹി പൊലീസ്​ റെയ്​ഡ്​ നടത്തിയിരുന്നു. ഖാൻ ഉൾപ്പെട്ട 2020ലെ വഖഫ്​ ബോർഡ്​ ക്രമക്കേടുമായി ബന്ധപ്പെട്ടാണ്​ ഇപ്പോൾ റെയ്​ഡ്​ നടത്തിയിരിക്കുന്നത്​.

ജാമിയ നഗറിലെ ഹാമിദ്​ അലിയുടെ വീട്ടിലാണ്​ റെയ്​ഡ്​ നടന്നത്​. തിര നിറച്ച ബെറേറ്റ തോക്കാണ്​ പിടിച്ചെടുത്തതെന്ന്​ എ.സി.ബി ഉദ്യോഗസ്​ഥർ അറിയിച്ചു. എ.എ.പി നേതാവി​െൻറ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്​ ഹാമിദ്​ അലി ആണ്​.

വഖഫ്​ ബോർഡ്​ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അമാനത്തുല്ല ഖാനെ എ.സി.ബി ചോദ്യം ചെയ്​തിരുന്നു. ഇന്ന്​ ഉച്ചയോടെയാണ്​ അദ്ദേഹം ചോദ്യം ചെയ്യാൻ ഉദ്യോഗസ്​ഥർക്ക്​ മുമ്പാകെ ഹാജരായത്​. ഒഖ്​ല എം.എൽ.എ ആയ ഖാൻ ഡൽഹി വഖഫ്​ ബോർഡ്​ ചെയർമാൻ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAP MLAAmanatullah KhanHamid Ali
News Summary - Cops seize cash worth lakhs, pistol from AAP MLA Amanatullah Khan’s aide
Next Story