Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മർദിച്ചത്​ മുസ്​ലിം...

‘മർദിച്ചത്​ മുസ്​ലിം ആണെന്ന്​ കരുതി’; അഭിഭാഷകനോടുള്ള മധ്യപ്രദേശ്​​ പൊലീസി​െൻറ ക്ഷമാപണം വിവാദത്തിൽ

text_fields
bookmark_border
deepek-bundle-attack
cancel
camera_alt?????? ?????????? ???????? ????????????? ??????

ന്യൂഡൽഹി: മധ്യപ്രദേശിൽ പൊലീസുകാർ​ അഭിഭാഷകനെ മർദിച്ച സംഭവം പുതിയ വിവാദത്തിലേക്ക്​. മർദിച്ചത്​ മുസ്​ലിം ആണെന്ന്​ കരുതിയാണെന്ന പൊലീസി​​െൻറ ക്ഷമാപണം കടുത്ത ഇസ്​ലാമോഫോബിയയുടെ ഉദാഹരണമാണെന്ന വിമർശനമുയർന്നു. അഭിഭാഷകൻ ദീപക്​ ബുന്ദേലെയെയാണ്​ ലോക്​ഡൗണിനിടെ മാർച്ച്​ 23ന്​ മധ്യപ്രദേശിലെ ബെത്തൂൽ എന്ന സ്​ഥലത്ത്​ തടഞ്ഞുവെച്ച്​ പൊലീസ്​ മർദിച്ചത്​. 

ആശുപത്രിയിൽ ചികിത്സ തേടാനുള്ള യാത്രക്കിടെയായിരുന്നു ഇത്​. തുടർന്ന്​ പരാതി നൽകിയെങ്കിലും പിൻവലിക്കാൻ കടുത്ത സമ്മർദ്ദമുണ്ടായി. ഇതിന്​ വഴങ്ങാതായപ്പോൾ ആണ്​ ‘മുസ്​ലിം ആണെന്ന്​ കരുതിയാണ്​ ആക്രമിച്ചതെന്ന’ തുറന്നുപറച്ചിലുമായി  പൊലീസ്​ രംഗത്തെത്തിയത്​. 

കടുത്ത പ്രമേഹത്തി​​െൻറയും രക്​തസമർദ്ദത്തി​​െൻറയും പിടിയിൽ ആയിരുന്നു ദീപക്​. മരുന്നിനായി പോവുകയാണെന്ന്​ പറയുന്നത്​ കേൾക്കാതെ മർദിക്കുകയായിരുന്നുവത്രെ. ദീപക്​ താടിവെച്ചതാണ്​ മുസ്​ലിം ആണെന്ന്​ തെറ്റിദ്ധരിക്കാൻ കാരണമായതെന്ന്​ പറയുന്നു.

മർദിച്ച പൊലീസുകാരനോട്​ ഭരണഘടനക്കകത്തുനിന്ന്​ പ്രവർത്തിക്കണമെന്ന്​ പറഞ്ഞപ്പോൾ അത്​ ചെവികൊള്ളാതെ ഇന്ത്യൻ ഭരണഘടനയെ അടക്കം മോശം വാക്കുകളിൽ ശകാരിച്ചു. ​രോഷാകുലരായി കുറേയധികം പൊലീസുകാർകൂടി വന്ന്​ വടി ഉപയോഗിച്ച്​ ആക്രമിക്കാൻ തുടങ്ങിയെന്നും ദീപക്​ പറയുന്നു. 

താനൊരു അഭിഭാഷകനാണെന്ന്​ പറയുന്നതുവരെ ആക്രമണം തുടർന്നു. അപ്പോഴേക്കും ചെവിയിൽ നിന്നടക്കം രക്​തമൊഴുകാൻ തുടങ്ങിയിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ്​ ആശുപത്രിയിലെത്തിയത്​. മാർച്ച്​ 24ന്​ ജില്ല പൊലീസ്​ സൂ​പ്രണ്ട്​ ഡി.എസ്​ ഭദോരിയക്കും ഡി.ജി.പിക്കും​ പരാതി നൽകുകയായിരുന്നു. 

സംസ്​ഥാന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ഹൈകോടതി ചീഫ്​ ജസ്​റ്റിസിനും സംഭവം ചൂണ്ടിക്കാട്ടി കത്തെഴുതി. ആക്രമണത്തി​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ വിവരാവകാശ അപേക്ഷ സമർപിച്ചെങ്കിലും അത്​ നൽകാൻ കൂട്ടാക്കിയില്ല. 

പരാതിയെ തുടർന്ന്​  പൊലീസ്​ ഉദ്യോഗസ്​ഥർ വീട്ടിൽ വന്ന്​ മൊഴിയെടുത്തപ്പോഴാണ്​ ഏതാനും പൊലീസുകാർക്ക്​ സംഭവിച്ച തെറ്റാണെന്നും താങ്കൾ മുസ്​ലിം ആണെന്ന്​ തെറ്റിദ്ധരിച്ചാണ്​ അവർ ആക്രമിച്ചതെന്നും വെളിപ്പെടുത്തിയതെന്ന്​ ദീപക്​ പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ വന്നവർ അഞ്ച്​ മിനിട്ടിൽ കൂടുതൽ അതിനെടുത്തില്ല. 

എന്നാൽ, പരാതി പിൻവലിപ്പിക്കുന്നതിനായി അവരുടെ ​ഭാഗം ബോധ്യപ്പെടുത്താൻ മൂന്നു മണിക്കൂറോളം ചെലവിട്ടതായും ദീപക്​ പറഞ്ഞു. കലാപ വേളകളിൽ സാധാരണ ഗതിയിൽ ഹിന്ദുക്കൾക്ക്​ തങ്ങൾ പിന്തുണ നൽകാറുണ്ടെന്ന്​ പൊലീസ്​ പറഞ്ഞതായും ‘ദ വയർ’ വാർത്താസൈറ്റിന്​ നൽകിയ ശബ്​ദരേഖയിൽ ദീപക്​ പറയുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeislamophobiamadhya pradeshadvocatedeepek bhundele
News Summary - Cops apologise after beating up lawyer; say, we mistook you for a Muslim
Next Story