മുംബൈ: ലോക്ക്ഡൗണിനിടെ വ്യവസായ പ്രമുഖരായ വാധാവൻ സഹോദവരൻമാർക്ക് വിനോദയാത്രക്ക് അനുമതി നൽകിയ െഎ.പി.എസ് ഓഫീസർ അമിതാഭ് ഗുപ്തക്ക് ഉന്നതപദവി. പൂനെ സിറ്റി പൊലീസ് മേധാവിയായണ് അമിതാഭ് ഗുപ്തയെ നിയമിച്ചത്. 1992 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അമിതാഭ്.
ആഭ്യന്തര വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് അമിതാഭ് ഗുപ്ത വിവാദ വ്യവസായികളായ കപിൽ വാധാവനും ധീരജ് വാധാവനും കുടുംബത്തിനും വിനോദയാത്രക്കുള്ള അനുമതി നൽകിയത്. നിരവധി തട്ടിപ്പ് കേസുകളില്‍ അന്വേഷണം നേരിടുന്ന വാധാവൻ സഹോദരങ്ങൾക്ക് മുംബൈയിലെ കണ്ഡ്വാലയിൽ നിന്നും മഹാബലേശ്വറിലെ ഫാം ഹൗസിലെത്താൻ അമിതാഭ് 'ഫാമിലി എമർജൻസി' എന്ന പേരിലാണ് പാസ് അനുവദിച്ചത്. ഔദ്യോഗിക കത്തിൽ കുടുംബ സുഹൃത്തുക്കളാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭവം പുറത്തായതിനെ തുടർന്ന് അമിതാഭിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും ഇവരെ തടഞ്ഞുവെക്കുകയും ചെയ്തു. ലോക്ഡൗൺ ലംഘനത്തിന് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
നിയമലംഘനവും ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ആരോപണത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മനോജ് ശൗനികിെൻറ അധ്യക്ഷയിലുള്ള സമിതി അന്വേഷണം നടത്തുകയും പിന്നീട് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് മേയിൽ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചിരുന്നു.