പൊലീസ് സ്റ്റേഷനിൽ ടിക് ടോക്; വനിത പൊലീസുകാരിക്ക് സസ്പെൻഷൻ
text_fieldsമെഹ്സന: പൊലീസ് സ്റ്റേഷനിൽ വെച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ടിക് ടോകിൽ വിഡിയോ പോസ്റ്റ് ചെ യ്ത വനിതാ പൊലീസുകാരിക്ക് സസ്പെൻഷൻ. ഗുജറാത്തിലെ ലാങ്നജ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ അ ർപിത ചൗധരിയെ ആണ് സസ്പെൻഡ് ചെയ്തത്.
ചട്ടം ലംഘിച്ചതിനാണ് അർപിത ചൗധരിയെ സസ്പെൻഡ് ചെയ്തതെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ചിത വനസാര പറഞ്ഞു. ഡ്യുട്ടിയിലായിരുന്നിട്ടും അവർ യുണിഫോം ധരിച്ചിരുന്നില്ല. മാത്രമല്ല, അവർ പൊലീസ് സ്റ്റേഷന് അകത്ത് വെച്ച് വിഡിയോ ചിത്രീകരിച്ചു. പൊലീസുകാർ പാലിക്കേണ്ട അച്ചടക്കം അർപ്പിത ലംഘിച്ചതിനാലാണ് സസ്െപൻഡ് ചെയ്തതെന്നും ഡെപ്യൂട്ടി സൂപ്രണ്ട് വ്യക്തമാക്കി.
2016ലാണ് അർപിത പൊലീസിലെ ലോക് രക്ഷക് ദള്ളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018ൽ ഇവർ മെഹ്സാനയിലേക്ക് സ്ഥലം മാറി എത്തുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
