തന്നോട് പിറുപിറുത്തതായി തോന്നി; ഗുജറാത്തിൽ ആൺകുട്ടിയെ തല്ലിച്ചതച്ച് പൊലീസ്
text_fieldsഗുജറാത്തിലെ വഡോദരയിൽ 13കാരനെ തല്ലിച്ചതച്ച പൊലീസുകാരന് സസ്‍പെൻഷൻ. ശനിയാഴ്ച രാത്രി 8.45 ഓടെ വഡോദരയിലെ നന്ദേസാരി മാർക്കറ്റിലാണ് സംഭവം. അടുത്ത കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് വിവരം പുറംലോകം അറിയുന്നത്. ശക്തിസിങ് പവ്ര എന്ന പൊലീസുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചാനി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനാണിയാൾ.
"പവ്ര തന്റെ ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെ മറ്റൊരു പൊലീസ് സ്‌റ്റേഷനിൽ പോയി തിരികെ വരുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി തന്നോട് എന്തോ പിറുപിറുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ ഇറങ്ങി, കുട്ടിയെ പലതവണ അടിക്കുകയും കൈകൾ പിന്നിലേക്ക് വളക്കുകയും ചെയ്തു. സമീപത്തെ സി.സി ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്" -പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
"ഇത്തരം മോശം പെരുമാറ്റം ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല. പൊലീസുകാരനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കും'' -സംഭവത്തെക്കുറിച്ച് വഡോദര പൊലീസ് കമ്മീഷണർ ഷംഷേർ സിംഗ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

