Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ്​ ബിയർകുപ്പി കയറ്റി ക്രൂരമായി പീഡിപ്പിച്ചെന്ന്​ യുവതി

text_fields
bookmark_border
പൊലീസ്​ ബിയർകുപ്പി കയറ്റി ക്രൂരമായി പീഡിപ്പിച്ചെന്ന്​ യുവതി
cancel

ശ്രീനഗർ: ജമ്മുവിലെ കഞ്ചക്​ പൊലീസ്​സ്​റ്റേഷനിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കശ്മീരി യുവതി. മോഷണമാരോപിച്ച്​അറസ്റ്റു ചെയ്ത  യുവതിയെ  സ്റ്റേഷൻ ഹൗസ്​ഒാഫീസർ ബലം പ്രയോഗിച്ച്​ നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറുകയും ജനനേന്ദ്രിയത്തിൽ ബിയർകുപ്പി കയറ്റുകയും ചെയ്തതായി ആശുപത്രിയിൽ കഴിയുന്ന യുവതി പരാതി നൽകി.

വീട്ടുപണിക്കു നിൽക്കുന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ചാണ്​ പൊലീസ്​ അറസ്റ്റു ചെയ്​തത്. കുറ്റം ചെയ്തിട്ടില്ലെന്ന്​ നിരവധി തവണ പറഞ്ഞിട്ടും ഒരാഴ്​ചയോളം സ്റ്റേഷൻ ഹൗസ്​ഒാഫീസർ രാകേഷ്​ ശർമ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന്​ 25 കാരിയായ യുവതി വ്യക്തമാക്കി.

സ്​റ്റേഷനിൽ യുവതിയെ സന്ദർശിക്കാനെത്തിയ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത്​ മർദിച്ചതായും പരാതിയുണ്ട്​. ശനിയാഴ്​ചയാണ്​ യുവതിക്ക്​ ജാമ്യം അനുവദിച്ചത്​. പിന്നീട്​ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുവതിയെ വൈദ്യപരിശോധനക്ക്​ വിധേയയാക്കി. പരാതിയിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഒൗദ്യോഗിക പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cop Shoved Beer Bottle, Chilli Powder in Private Parts, Alleges Jammu Woman
Next Story